“ഇന്ത്യയിൽ ജയസ്വാളിന് യാതൊരു വീക്നസുമില്ല. പക്ഷേ, “. വെല്ലുവിളികളെ പറ്റി കെവിൻ പീറ്റേഴ്സൺ

jaiswal rajkot test

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയ ജയസ്വാൾ വീണ്ടും സെഞ്ച്വറി സ്വന്തമാക്കിയത് ഇന്ത്യയ്ക്ക് ഒരുപാട് ഗുണം ചെയ്തിട്ടുണ്ട്.

മത്സരത്തിലെ ജയസ്വാളിന്റെ ഇന്നിംഗ്സിനെ പ്രശംസിച്ചു കൊണ്ടാണ് ഇപ്പോൾ മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സൺ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങളിൽ എല്ലാത്തരത്തിലും മികവ് പുലർത്താൻ സാധിക്കുന്ന താരമാണ് ജയസ്‌വാൾ എന്ന് പിറ്റേഴ്സൺ പറയുകയുണ്ടായി. യാതൊരു വീക്ക്നെസ്സും ഇല്ലാതെയാണ് ഇന്ത്യൻ സാഹചര്യത്തിൽ ജയസ്വാൾ കളിക്കുന്നത് എന്നാണ് പീറ്റേഴ്സൺ കൂട്ടിച്ചേർത്തത്.

ഇതിനൊപ്പം ജയസ്വാൾ ഭാവിയിൽ നേരിടാൻ പോകുന്ന ചില വെല്ലുവിളികളെ പറ്റിയും പീറ്റേഴ്സൺ പറയുകയുണ്ടായി. “ഇന്ത്യൻ സാഹചര്യത്തിൽ ജയസ്വാളിന്റെ മത്സരത്തിൽ യാതൊരു വീക്നെസ്സും കാണാൻ എനിക്ക് സാധിച്ചിട്ടില്ല. എന്നിരുന്നാലും അവൻ ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി വിദേശ രാജ്യങ്ങളിൽ റൺസ് കണ്ടെത്തുക എന്നുള്ളതാണ്.”

“ഒരു താരത്തിന്റെ കരിയറിന്റെ അവസാന സമയത്ത് അയാളെ മികച്ച താരമാക്കി മാറ്റുന്നത് വിദേശ സാഹചര്യങ്ങളിൽ അയാൾ നേടിയ സെഞ്ച്വറികൾ തന്നെയാണ്.”- പീറ്റേഴ്സൺ പറയുന്നു. മാത്രമല്ല അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയൊരു ഭാവിയുള്ള താരമാണ് ജയസ്വാൾ എന്നും പീറ്റേഴ്സൺ പറഞ്ഞിരുന്നു.

Read Also -  ഫീൽഡിങ് കോച്ചായി ജോണ്ടി റോഡ്‌സിനെ വേണമെന്ന ഗംഭീറിന്റെ ആവശ്യം നിരസിച്ച് ബിസിസിഐ.

രണ്ടാം ഇന്നിങ്സിന്റെ തുടക്കം മുതൽ കരുതലോടെയാണ് ജയസ്വാൾ കളിച്ചത്. മത്സരത്തിൽ രോഹിത് ശർമ തകർത്തടിച്ച സമയത്ത് പോലും കരുതലോടെ ജയസ്വാൾ മുന്നോട്ടുപോയി. നേരിട്ട ആദ്യ 73 പന്തുകളിൽ കേവലം 35 റൺസ് മാത്രമായിരുന്നു ജയസ്വാൾ നേടിയത്.

എന്നാൽ പിന്നാലെ ആൻഡേഴ്സനെതിരെ ഒരു സിക്സർ നേടിക്കൊണ്ട് ജയസ്വാൾ തന്റെ ആക്രമണം ആരംഭിക്കുകയായിരുന്നു. പിന്നാലെ ഇംഗ്ലണ്ടിന്റെ സ്പിന്നർമാർക്കെതിരെയും ആഞ്ഞടിക്കാൻ ഈ യുവതാരത്തിന് സാധിച്ചു. ഇങ്ങനെ മത്സരത്തിൽ 80 പന്തുകളിൽ നിന്ന് തന്റെ അർത്ഥ സെഞ്ച്വറി പൂർത്തീകരിക്കാനും ജയസ്വാളിന് സാധിച്ചിരുന്നു.

ശേഷം ജയസ്വാൾ മറ്റൊരു വേർഷൻ തന്നെയാണ് മത്സരത്തിൽ കണ്ടത്. അടുത്ത 42 പന്തിൽ മറ്റൊരു 50 റൺസ് കൂടി കൂട്ടിച്ചേർത്ത് തന്റെ സെഞ്ച്വറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചു. മത്സരത്തിൽ 122 പന്തുകളിൽ നിന്നാണ് ജയസ്വാൾ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്.

ഇന്ത്യയെ സംബന്ധിച്ച് വലിയ ആധിപത്യമാണ് ജയസ്വാളിന്റെ ഈ മികവ് നൽകിയത്. ആദ്യ ഇന്നിങ്സിൽ 126 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ നിലവിൽ ശക്തമായ നിലയിലാണ്. മത്സരത്തിന്റെ നാലാം ദിവസം ഈ ലീഡ് ഉയർത്തി വലിയ വിജയലക്ഷം സൃഷ്ടിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

Scroll to Top