ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്തക്കെതിരെയുള്ള പോരാട്ടത്തില്‍ ടോസ് നേടിയ മുംബൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ 5 വിക്കറ്റ് നേട്ടം പിറന്ന മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ 165 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്. ഒരു ഘട്ടത്തില്‍ കൂറ്റന്‍ സ്കോറിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും ജസ്പ്രീത് ബുംറ 9 ബോളിന്‍റെ ഇടവേളയില്‍ 5 വിക്കറ്റ് വീഴ്ത്തി.
156 ന് 5 എന്ന നിലയില്‍ നിന്നുമാണ് 165 ലേക്ക് കൊല്‍ക്കത്ത വീണത്. 15ാം ഓവറില്‍ അപകടകാരിയായ റസ്സലിനെ പുറത്താക്കിയാണ് ബുംറ തുടക്കമിട്ടത്. ആ ഓവറില്‍ തന്നെ സെറ്റായിരുന്ന നിതീഷ് റാണക്കും മടങ്ങേണ്ടി വന്നു.
18ാം ഓവറില്‍ വീണ്ടും എത്തിയ ജസ്പ്രീത് ബൂംറ, മെയ്ഡന്‍ ഓവറും 3 വിക്കറ്റും നേടിയാണ് മടങ്ങിയത്. ഷീല്‍ഡണ്‍ ജാക്സണ്‍, കമ്മിന്‍സ്, സുനില്‍ നരൈന്‍ എന്നിവരെ പുറത്താക്കി, ഐപിഎല്‍ കരിയറിലെ ആദ്യ 5 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കി. 20ാം ഓവറില്‍ 1 റണ്‍സ് മാത്രമാണ് ബുംറ വിട്ടുകൊടുത്തത്.
മത്സരത്തില്‍ നാലോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങിയാണ് ബുംറയുടെ 5 വിക്കറ്റ് നേട്ടം. സീസണില്‍ 10 വിക്കറ്റുമായി മുംബൈക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിരിക്കുന്നത് ബുംറയാണ്