ജഡേജക്ക് ക്യാപ്റ്റന്‍സി സമര്‍ദ്ദം ;ചെന്നൈ നായക സ്ഥാനം ധോണിക്ക് കൈമാറി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകരെ ഞെട്ടിച്ചാണ് ടൂര്‍ണമെന്‍റ് ആരംഭിക്കുന്നത് മുന്‍പായി മഹേന്ദ്ര സിങ്ങ് ധോണി ജഡേജക്ക് ക്യാപ്റ്റന്‍സി സ്ഥാനം കൈമാറിയത്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ദയനീയ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് കാഴ്ച്ച വച്ചത്. 8 മത്സരങ്ങളില്‍ 4 പോയിന്‍റുമായി ചെന്നൈ ഒന്‍പതാമതാണ്.

ഇപ്പോഴിതാ ക്യാപ്റ്റന്‍സി സമര്‍ദ്ദത്താല്‍ തിളങ്ങാന്‍ സാധിക്കാത്ത ജഡേജ, ക്യാപ്റ്റന്‍സി ധോണിക്ക് കൈമാറിയതായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഔദ്യോഗികമായി അറിയിച്ചു. വ്യക്തിഗത മത്സരത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് എന്നാണ് ചെന്നൈയുടെ വിശിദീകരണം.

സീസണില്‍ 8 മത്സരങ്ങളില്‍ നിന്നായി 112 റണ്‍സും 5 വിക്കറ്റുമാണ് താരത്തിന്‍റെ സമ്പാദ്യം. ജഡേജയുടെ മോശം ഫോം ചെന്നൈ പ്രകടനത്തെ ബാധിച്ചിരുന്നു. ഇപ്പോഴിതാ മത്സരത്തില്‍ ശ്രദ്ധ കേന്ദ്രിക്കരിക്കാന്‍ ക്യാപ്റ്റന്‍സി ഒഴിയുകയാണ് ജഡേജ. മത്സരങ്ങളില്‍ ജഡേജ ക്യാച്ച് ഡ്രോപ്പ് ചെയ്യുന്നത് ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു.

ധോണിക്കും സുരേഷ് റെയ്നക്കും ശേഷം ചെന്നൈയുടെ നായകനാകുന്ന മൂന്നാമത്തെ മാത്രം കളിക്കാരനായിരുന്നു രവീന്ദ്ര ജഡേജ. 2010ല്‍ ധോണിയുടെ അഭാവത്തില്‍ ചെന്നൈയെ റെയ്ന നാലു മത്സരങ്ങളില്‍ നയിച്ചിരുന്നു. സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.