ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ വളരെ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് .സീസണിൽ കളിച്ച ഏഴിൽ 6 കളികളും തോറ്റ ഹൈദരാബാദ് ടീം തങ്ങളുടെ സ്ഥിര നായകൻ ഡേവിഡ് വാർണറെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് 6 മത്സരങ്ങൾക്ക് ശേഷം മാറ്റിയത് ഏറെ ചർച്ചയായിരുന്നു .ഐപിൽ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതി വഴിയില്‍ നിര്‍ത്തിവെച്ചെങ്കിലും ചരിത്രത്തിലെ ഏറ്റവും മോശം സീസണുകളിൽ ഒന്നാണ് ഹൈദരബാദ് ടീമിന് കഴിഞ്ഞത് .
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി അറിയപ്പെടുന്ന ഐപിഎല്ലിൽ 5000 റൺസിലധികം സ്വന്തമാക്കിയ വാർണറെ മാറ്റി പകരം കെയ്ൻ വില്യംസണെ നായകനായി നിയമിച്ചിരുന്നു .അവസാന മത്സരത്തിൽ വില്യംസൺ നായകത്വത്തിലും ടീം തോൽവി വഴങ്ങി .ഇപ്പോൾ വാര്‍ണറെ പുറത്താക്കിയപ്പോള്‍ ഹൈദരാബാദിലെ സഹതാരങ്ങളുടെ അഭിപ്രായം തുറന്ന് പറയുകയാണ് ഹൈദരാബാദ് ടീമിലെ അംഗമായ ശ്രീവത്സ് ഗോസ്വാമി .വാർണർ നായകൻ എന്ന നിലയിൽ ഏറ്റവും മികച്ചവൻ എന്നാണ് താരം ഇപ്പോൾ വിശേഷിപ്പിക്കുന്നത് .
“വാർണറെ മാറ്റിയത് ഹൈദരാബാദ് ടീം മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ കടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു. പക്ഷേ ഇത് ഒരിക്കലും ടീമിലെ മറ്റ് താരങ്ങളെ ബാധിച്ചുവെന്ന് പറയുവാൻ കഴിയില്ല .ടീമിനായി ഏത് തരത്തിലുള്ള സാഹചര്യങ്ങളിലും ഞങ്ങള്‍ എല്ലാവരും പൊരുത്തപ്പെടാന്‍ തയ്യാറായിരുന്നു. ചില താരങ്ങള്‍ക്ക് ഈ തീരുമാനത്തോട് വിയോജിപ്പ് ഉണ്ടായിരുന്നു. ടീമിന്റെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം. എന്നാല്‍ ടീമിന്റെ വിജയത്തിനായി അവശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച സംഭാവന ചെയ്യാനാണ് എല്ലാവരും ശ്രമിച്ചത് “ശ്രീവത്സ് ഗോസ്വാമി തന്റെ അഭിപ്രായം വിശദമാക്കി .