ബാബര്‍ അസം മികച്ച താരം. പക്ഷേ വീരാട് കോഹ്ലിയുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ലാ

965740 babar azam virat kohli

സമകാലീന ക്രിക്കറ്റിലെ പാക്കിസ്ഥാന്‍റെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാണ് ബാബര്‍ അസം. മികച്ച ബാറ്റിംഗ് പ്രകടനങ്ങളാല്‍ പലരും ഇന്ത്യന്‍ താരം വീരാട് കോഹ്ലിയോടാണ് ഉപമിക്കപ്പെടുന്നത്. ഏറ്റവും വേഗത്തില്‍ 1000, 2000, 2500 ടി20 റണ്‍സ് എന്ന നേട്ടം വീരാട് കോഹ്ലിയെ മറികടന്നു പാക്കിസ്ഥാന്‍ നായകന്‍ സ്വന്തമാക്കിയിരുന്നു.

കരിയറിലെ ഏറ്റവും മികച്ച സമയത്താണെങ്കിലും കോഹ്ലിയുമായുള്ള താരതമ്യപ്പെടുത്തല്‍ വളരെ നേരത്തെയാണെന്ന് പറയുകയാണ് സീനിയര്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി. സ്റ്റീവ് സ്മിത്തും ജോ റൂട്ടും ഉള്‍പ്പെടെയുള്ള ആധുനിക കാലത്തെ ഫാബ് 4 ല്‍ നിന്നും ബാബറിനെ ആരുമായി താരതമ്യം ചെയ്യരുതെന്നും അദ്ദേഹം വ്യക്തമാക്കി. ” ബാബര്‍ അസം മികച്ച കളിക്കാരന്‍ എന്നതില്‍ സംശയമില്ലാ. സ്റ്റീവ് സ്മിത്ത്, ജോ റൂട്ട്, വീരാട് കോഹ്ലി പോലെയുള്ള താരങ്ങളുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലാ ” ക്രിക്കറ്റ് പാക്കിസ്ഥാനുമായുള്ള അഭിമുഖത്തില്‍ ഷാമി പറഞ്ഞു.

Babar Azam england century

ഇവരുടെ നിലയില്‍ എത്താന്‍ തുടര്‍ച്ചയായി ബാബര്‍ അസം സ്ഥിരതയോടെ കളിക്കണം എന്നും അങ്ങനെ ചെയ്താല്‍ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളാവന്‍ കഴിയും എന്നും ഷാമി നിര്‍ദ്ദേശം നല്‍കി. ” കുറച്ച് വർഷം അവനെ കളിക്കാൻ അനുവദിക്കൂ, എന്നിട്ട് നമുക്ക് വിലയിരുത്താം എന്ന് ഞാൻ പറയും. ഇപ്പോൾ, അദ്ദേഹം അങ്ങനെ കളിക്കുന്നത് തുടരുകയാണെങ്കിൽ, പാകിസ്ഥാനിൽ നിന്നുള്ള മഹാന്മാരിൽ ഒരാളായി അദ്ദേഹം തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് ഉറപ്പാണ്. ” ബാബര്‍ അസമിനു ആശംസകള്‍ അര്‍പ്പിച്ചു ഷാമി പറഞ്ഞു നിര്‍ത്തി.

Read Also -  ചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.
PicsArt 10 22 10.49.17

പാക്കിസ്ഥാന്‍റെ ബാറ്റിംഗ് നെടുംതൂണില്‍ ഒരാളാണ് ബാബര്‍ അസം. അവസാനം നടന്ന രണ്ട് ഐസിസി ടൂര്‍ണമെന്‍റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കോഹ്ലിേക്കാള്‍ റണ്‍സ് നേടിയിരുന്നു. 2019, 2021 ലോകകപ്പില്‍ 443, 68 എന്നിങ്ങിനെയായിരുന്നു വീരാട് കോഹ്ലിയുടെ റണ്‍സ് നേട്ടം. അതേ സമയം 474, 303 റണ്‍സ് പാക്കിസ്ഥാന്‍ നായകന് നേടാന്‍ കഴിഞ്ഞു.

Scroll to Top