വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മൂന്നാം ടി20 മത്സരത്തിലും ഇന്ത്യന്‍ യുവതാരം ഇഷാന്‍ കിഷനു അവസരം ലഭിച്ചു. മികച്ച ഫോമിലുള്ള റുതുരാജ് ഗെയ്ക്വാദിനു പരമ്പരയില്‍ ഇതാദ്യമായി അവസരം നല്‍കിയപ്പോള്‍ രോഹിത് ശര്‍മ്മ മധ്യനിരയിലേക്ക് ഇറങ്ങി. പതിവ് ബാറ്റിംഗ് ശൈലിയില്‍ എത്താന്‍ സാധിക്കാഞ്ഞാട്ടും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കി.
ഒരോവറില്‍ 3 ബൗണ്ടറികളോടെ ഇഷാന്‍ കിഷന്‍ തുടങ്ങിയെങ്കിലും റോസ്റ്റണ്‍ ചേസ് – ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ സ്പിന്‍ ആക്രമണമായി എത്തിയതോടെ റണ്‍ നിരക്ക് കുറഞ്ഞു. പത്താം ഓവറിലെ നാലാം പന്തില്‍ ചേസിനെ കൂറ്റനടിക്ക് ശ്രമിച്ച ഇഷാന്‍ കിഷന് ടൈമിംഗ് തെറ്റി. ഇതോടെ ഓഫ് സ്റ്റംപില്‍ പന്ത് കൊണ്ട് പുറത്തായി.
31 പന്തില്‍ 5 ഫോറടക്കം 34 റണ്‍സാണ് ഇഷാന്‍ കിഷന്‍ നേടിയത്. സ്ട്രൈക്ക് റേറ്റ് – 109.67. പരമ്പരയില്‍ വ്യക്തമായ പ്രകടനം കാഴ്ച്ചവയ്ക്കാന്‍ കിഷനു സാധിച്ചില്ലാ. 42 പന്തില്‍ 35, 10 പന്തില്‍ 2 എന്നിങ്ങിനെയാണ് ആദ്യ രണ്ട് മത്സരങ്ങളിലെ പ്രകടനം. അതായത് 3 ടി20 മത്സരങ്ങളില്‍ 85.54 സ്ട്രൈക്ക് റേറ്റ് മാത്രം.
കരിയറില്‍ 8 ടി20 മത്സരങ്ങളില്‍ നിന്നായി 184 റണ്‍സാണ് ഇഷാന്‍ കിഷാന്‍ നേടിയട്ടുള്ളത്. സ്ട്രൈക്ക് റേറ്റ് – 110.17. വരുന്ന ഐപിഎല്ലിനു മുന്നോടിയായി 15 കോടി രൂപക്കാണ് മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ ടീമലെത്തിച്ചത്.