ആരെയും ഭയക്കാത്ത ഇഷാൻ കിഷനും സൂര്യകുമാർ യാദവും : നമ്മൾ കണ്ടത് മുംബൈ വളർത്തിയ ചുണകുട്ടികളെ
.ഒന്നും നഷ്ടപ്പെടാനില്ല എന്നാൽ നേടാൻ ബാലികേറാമല പോലെ ഒരു ലക്ഷ്യവും. ടോസ്സിന് ശേഷം രോഹിത് പറയുന്നൊരു വാചകമുണ്ട്,ഞങ്ങൾക്ക് ഇപ്പോൾ മറ്റ് മാർഗമില്ല,ഉള്ളതെല്ലാം ഇന്നിന് വേണ്ടി ഞങ്ങൾ നൽകും,പക്ഷെ അവിടെ കേട്ടത് നിസ്സഹായതയുടെ ശബ്ദമല്ല,കരുതി കൂട്ടിയിറങ്ങിയവന്റെ തന്റെടമാണ്.അവർ കരുതി കൂട്ടി തന്നെയായിരുന്നു,ആദ്യ പന്തിൽ തന്നെ ഇഷാൻ കിഷൻ ആ നയം വ്യക്തമാക്കിയതുമാണ്.പിന്നെ നമ്മൾ എല്ലാം കണ്ടത് ആ കണ്ടത് പോലെയും തന്നെയാണ്,വാക്കുകൾക്കതീതമായ Pure Entertainment.
ആ നീലയും ഗോൾഡും നിറഞ്ഞ മികച്ച ജേഴ്സിയിൽ അത്രമേൽ മനോഹരമായ ആഡംബരത്തോടെ അഴിഞ്ഞാടുന്ന ഒരു ഇഷാനെയും,സൂര്യയെയും കണ്ട് വളരെ ഏറെ ശീലിച്ചവരിൽ പലരും ആ മോശം ഫോമിൽ ആസ്വസ്ഥരായിരുന്നു.ആ നീണ്ട പട്ടികയുടെ കെട്ടഴിക്കുമ്പോൾ അവിടെ ഇന്ത്യൻ നായകനും,ഉപനായകനും തുടങ്ങി ഇതിഹാസ രൂപന്മാരുടെ പല പര്യായങ്ങളായ സാക്ഷാൽ കെവിൻ പീറ്റഴ്സണും,ബ്രെയിൻ ലാറയും തുടങ്ങി അതിങ്ങനെ വളരെ ഏറെ നീണ്ട് നിരന്ന് നിൽക്കുകയാണ്.അതേ അത്രമേൽ ആധിപത്യമാണ് ആ ജോഡി ആ ഒരു കരുത്തുറ്റ മധ്യനിരയിൽ എതിർ ടീമിന് മേൽ നേടിയെടുക്കുന്നതും.അതുകൊണ്ട് തന്നെ എന്തുകൊണ്ട് ചാമ്പ്യന്മാർക്ക് ഈ വർഷം ഒരൽപം മന്തതയെന്നതിന്റെ ഉത്തരമെങ്ങും തന്നെ ക്രിക്കറ്റ് ലോകം അന്വേഷിക്കേണ്ടതില്ലയൊരുന്നു,ഉത്തരം ആ രണ്ട് പേരുകളിൽ ലളിതം.
ഇന്നലെ ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ തന്റെടമെന്നോ,എന്നാൽ നേടാൻ ഏറെ അപ്രാപ്യമെന്നൊക്കെ പറയാവുന്നൊരു ലക്ഷ്യത്തെ മുൻനിർത്തിയ ശേഷം ഒരാൾ ഫിയാർലെസ് അതിവേഗം അപ്രോച്ചിന്റെ കെട്ടാഴിക്കുകയാണ്,വാക്കുകൾക്ക് അതീതമെന്നൊക്കെ പറയാവുന്നൊരു ഇന്നിങ്സ് കളിച്ചവസാനിപ്പിക്കുമ്പോൾ 32 പന്തുകളിൽ 82 റൺസ് എന്നത് ഐപിൽ ചരിത്രത്തിലെ തന്നെ എക്കാലത്തേയും മികച്ചതെന്ന് നമുക്ക് എല്ലാം നിസംശയം പറയേണ്ടിരിക്കുന്നു.അതേ ഒരുവേള ഒന്നും നഷ്ടപ്പെടാനില്ലെന്നത് അൽപ്പം വാസ്തവമെങ്കിലും അമിത ആഗ്ഗ്രീസിവ് ശൈലി ടീമിന്റെ നട്ടെല്ലുടക്കുന്നു എന്ന അവസ്ഥയിലാണ് മോശം ഫോമിന്റെ പരമൊന്നാതിയിൽ നിന്നുമൊരു വമ്പൻ ഫീനിക്സ് പക്ഷിയെ പോലെ ആ വൈകി വന്ന വസന്തം വീണ്ടും ഒരിക്കൽ കൂടിയും ഉയർന്ന് പറക്കുന്നത്,ആഞ്ഞടിക്കുന്നത്, മനോഹരമായൊരു ഇന്നിങ്സ് കൂടി കളിച്ച് അവസാനിപ്പിക്കുന്നത്.
അതേസമയം എല്ലാം മറന്ന് അവർ ഈ ഒരു കളിയിൽ തന്റെ ബാറ്റിങ് മികവ് കൂടി ആഘോഷിക്കുമ്പോൾ,നിറയുന്നത് പക്ഷേ ഫാനിസത്തിനപ്പുറം ക്രിക്കറ്റെന്ന ഒരു ഗയിമിനെ നെഞ്ചോട് ചേർക്കുന്നവർക്കും അതൊരു ആഘോഷമാണ്,അത്രമേൽ പ്രതീക്ഷയോടെ ഒരു ജനത ആ ലോക കപ്പിനെ ഉറ്റ് നോക്കുമ്പോൾ അവിടെ മുന്നിൽ നിൽക്കേണ്ടതും ഭയമെന്നത് രക്തത്തിലില്ലാത്ത ഈ യുവത്വം തന്നെയാണ്.
എഴുത്ത് : എം.കെ.മിഥുൻ കുമാർ