ഐപിൽ പതിനാലാം സീസണായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം .ഫ്രാഞ്ചൈസി ടീമുകൾ എല്ലാം താരങ്ങളെ ഉൾപ്പെടുത്തി പരിശീലനം ആരംഭിച്ചു കഴിഞ്ഞു .
ഐപിഎല്‍ പതിനാലാം എഡിഷനില്‍ വമ്പൻ മാറ്റങ്ങളുമായി എത്തുന്ന ടീമാണ് പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള പഞ്ചാബ് കിങ്‌സ് .കഴിഞ്ഞ സീസൺ വരെ ഉപയോഗിച്ച കിംഗ്സ് ഇലവന്‍ പഞ്ചാബെന്ന പേരുമാറ്റി പഞ്ചാബ് കിംഗ്സായി എത്തുന്ന ടീം പുതിയ ഐപിഎല്‍ സീസണിലേക്കുള്ള തങ്ങളുടെ പുത്തൻ ജേഴ്സി ഇന്നലെ അവതരിപ്പിച്ചു. ചുവപ്പ് നിറത്തില്‍ സ്വര്‍ണവരകളുള്ള ജേഴ്സിയാണ് ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് അണിയുക.
പുതിയ ജേഴ്സിക്ക് പുറമെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് സമാന രീതിയിൽ സ്വര്‍ണനിറത്തിലുള്ള ഹെല്‍മെറ്റും അണിഞ്ഞാവും പഞ്ചാബ് താരങ്ങള്‍ ഇത്തവണ ക്രീസിലിറങ്ങുക. കൂടാതെ ജേഴ്സിയിലെ പ്രാഥമിക കളര്‍ ചുവപ്പ് തന്നെ നിലനിർത്തും .ഏപ്രിൽ മാസം 12ന്
മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് രാഹുൽ നയിക്കുന്ന പഞ്ചാബ് ടീമിന്റെ ആദ്യ മത്സരം .
കഴിഞ്ഞ സീസണിൽ വളരെ മോശം പ്രകടനം കാഴ്ചവെച്ച പഞ്ചാബ് ടീമിനെ ഇത്തവണയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ .എൽ .രാഹുൽ തന്നെയാണ് നയിക്കുക .താരം ബാറ്റിംഗ് ഫോമിലേക്ക് തിരികെയെത്തിയത് പഞ്ചാബ് ക്യാംപിന് ഏറെ ആശ്വാസം പകരുന്നുണ്ട് .കഴിഞ്ഞ സീസണില്‍ തുടര്‍ തോല്‍വികളില്‍ വലഞ്ഞ ടീം അവസാനം ക്രിസ് ഗെയ്‌ലിന്‍റെ വരവോടെ ഫോമിലായിരുന്നു. ഐപിഎല്ലിന്റെ അവസാന ലാപ്പിൽ തുടർ വിജയങ്ങൾ നേടിയ ടീം പ്ലേഓഫിന്റെ അരികിലെത്തി പുറത്തായി .അനിൽ കുബ്ല ഹെഡ് കോച്ച് ആയി എത്തുന്ന ടീം ഇത്തവണ താര ലേലത്തിൽ ഒട്ടനവധി യുവതാരങ്ങളെ ടീമിലെത്തിച്ചിരുന്നു .
പഞ്ചാബ് കിങ്‌സ് സ്‌ക്വാഡ് :KL Rahul (c/wk), Mayank Agarwal, Chris Gayle, Mandeep Singh, Prabsimran Singh, Nicholas Pooran (wk), Sarfaraz Khan, Deepak Hooda, Murugan Ashwin, Ravi Bishnoi, Harpreet Brar, Mohammed Shami, Arshdeep Singh, Ishan Porel, Darshan Nalkande, Chris Jordan, Dawid Malan, Jhye Richardson, Shahrukh Khan, Riley Meredith, Moises Henriques, Jalaj Saxena, Utkarsh Singh, Fabian Allen , Saurabh Kumar