ബാംഗ്ലൂരിന് മറ്റൊരു തിരിച്ചടി : കസേര തട്ടിത്തെറിപ്പിച്ചതിന് നായകൻ കോഹ്ലിക്ക് ശിക്ഷ

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ ഏറെ ആവേശത്തോടെയാണ് മുൻപോട്ട് പോകുന്നത് .ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ വിരാട് കോഹ്ലി നായകനായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 6 റൺസ് വിജയം .ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്. ഒരു ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് അഹമ്മദാണ് ഇന്നലെ  ഹൈദരാബാദിന്റെ വിജയ പ്രതീക്ഷകൾ തകർത്തത് .

എന്നാൽ ഇന്നലത്തെ ഹൈദരാബാദിന് എതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിക്ക് മാച്ച് റഫറി ശിക്ഷ വിധിച്ചത് ബാംഗ്ലൂർ ടീമിന് കനത്ത തിരിച്ചടിയായി .വ്യക്തിഗത സ്‌കോര്‍ 33ല്‍ നില്‍ക്കേ  കോഹ്ലി പുറത്തായി മടങ്ങവേ ബൗണ്ടറി ലൈനും ടീം ഡഗൗട്ടിലെ കസേരയും താരം തട്ടിത്തെറിപ്പിച്ചിരുന്നു  ഇതാണിപ്പോൾ
ബാംഗ്ലൂർ നായകന് താക്കീത് ലഭിക്കുവാൻ കാരണമായത് .

നായകൻ കോഹ്ലി ഇന്നലെ ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ വണ്‍ കുറ്റം ചെയ്തതായാണ് മാച്ച് റഫറിയുടെ കണ്ടെത്തല്‍ .വീണ്ടും സമാന തെറ്റ് ആവർത്തിച്ചാൽ താരത്തിന് ഒരു മത്സരത്തിൽ വിലക്ക് അടക്കം ലഭിക്കുവാൻ സാധ്യതയുണ്ട് .