മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണിനെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി നിയമിച്ചു. ഇനി വരുന്ന സീസണുകളിൽ രാജസ്ഥാന്‍ റോയൽസിനെ സഞ്ജുവാണ് നയിക്കുക. ഇപ്പോഴത്തെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ രാജസ്ഥാന്‍ റോയൽസ് ടീമിൽ നിന്ന് ഒഴിവാക്കിയതോടെയാണ് സഞ്ജുവിന് ടീമിനെ നയിക്കാനുള്ള അവസരം ലഭിക്കുന്നത് . താരലേലത്തിന് മുന്നോടിയായി സ്റ്റീവ് സ്മിത്തമായുള്ള കരാര്‍ രാജസ്ഥാന്‍ റോയല്‍സ് അവസാനിപ്പിച്ചിരുന്നു.
സഞ്ജു സാംസണെ നായകനാക്കിയ തീരുമാനം രാജസ്ഥാന്‍ റോയൽസ് ഔദ്യോഗികമായി തന്നെ പുറത്തുവിട്ടു. കൂടാതെ ശ്രീലങ്കന്‍ ഇതിഹാസ താരം കുമാര്‍ സംഗക്കാര ടീമിന്റെ ഡറക്റ്ററായി സ്ഥാനമേല്‍ക്കും. മുന്‍ ലങ്കന്‍ വിക്കറ്റ് കീപ്പര്‍ കൂടെയായ സംഗക്കാര വരുന്നത് സഞ്ജുവിനും ഏറെ ഗുണം ചെയ്യും. നായകനായുള്ള നിയമനം മലയാളി താരത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് എന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത് . ശ്രേയസ് അയ്യറിന് ശേഷം ഒരു ഐപിഎല്‍ ടീമിനെ നയിക്കുന്ന ആദ്യ മലയാളിയാണ് സഞ്ജു. ശ്രേയസ് അയ്യർ ഡല്‍ഹി കാപിറ്റില്‍സിന്റെ ക്യാപ്റ്റനാണ്.
അതേസമയം ടീമിനെ നയിക്കാന്‍ കിട്ടിയ ഈ അവസരം ഏറ്റവും വലിയ ബഹുമതിയായിട്ടാണ് കാണുന്നതെന്ന് സഞ്ജു സാംസൺ പറഞ്ഞു. സഞ്ജുവിന്റെ വാക്കുകൾ ഇപ്രകാരമാണ് ”രാജസ്ഥാന്‍ റോയല്‍സിനെ നയിക്കാന്‍ കഴിയുന്നത് വലിയ ബഹുമതിയായി കാണുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ടീമാണ് രാജസ്ഥാന്‍. അവര്‍ക്ക് വേണ്ടി കളിക്കാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.” സഞ്ജുവിന്റെ വാക്കുകള്‍ രാജസ്ഥാന്‍ റോയല്‍സ് ടീം തന്നെയാണ് പുറത്തുവിട്ടത്.
കഴിഞ്ഞ സീസണിൽ ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ലര്‍, ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയ വമ്പന്‍ താരങ്ങളുണ്ടായിട്ടും ടീമിനെ പ്ലേ ഓഫിലെത്തിക്കാന്‍ കഴിയാഞ്ഞതാണ് നായകനായ സ്റ്റീവ് സ്മിത്തിന് തിരിച്ചടിയായത്. സഞ്ജു രാഹുല്‍ തിവാട്ടിയ, ബെന്‍ സ്റ്റോക്‌സ് തുടങ്ങിയ താരങ്ങളുടെ ഒറ്റയാന്‍ പ്രകടനങ്ങളുടെയും കരുത്തിലാണ് രാജസ്ഥാന്‍ പല മത്സരങ്ങളിലും ജയിച്ചു കയറിയത്.