വരാനിരിക്കുന്ന ഐപിഎല്‍ സീസണ് മുന്നോടിയായി മികച്ച രീതിയിലുള്ള ഒരുക്കങ്ങള്‍ സംഘാടകരും എല്ലാ ഐപിൽ ക്ലബുകളും ആരംഭിച്ചു കഴിഞ്ഞു .എട്ട് ടീമുകളും തങ്ങൾ നിലനിര്‍ത്തുകയും റിലീസ് ചെയ്യുകയും ചെയ്ത താരങ്ങളുടെ മുഴുവൻ പട്ടിക കഴിഞ്ഞ ദിവസം തന്നെ എവർക്കുമായി പുറത്തുവിട്ടിരുന്നു. ഐപിൽ പതിനാലാം സീസണിന് മുന്നോടിയായുള്ള മിനി താരലേലത്തിനായുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കേ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഒരു ഓസ്‌ട്രേലിയന്‍ പേസര്‍ മാറുമെന്നാണ് ചോപ്രയുടെ ഇപ്പോഴത്തെ പ്രവചനം.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകക്ക് ഓസീസ് ഇടം കയ്യൻ പേസർ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഏതെങ്കിലും ഒരു ടീം ഉറപ്പായും സ്വന്തമാക്കും എന്ന് ചോപ്ര പറയുന്നു. നേരത്തെ ഐപിഎല്ലിലില്‍ 2014ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അരങ്ങേറ്റം കുറിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് 2015ന് ശേഷം ഇതുവരെ ഐപിൽ കളിച്ചിട്ടില്ല. 2018ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
9.4 കോടി രൂപക്ക് താരത്തെ ഐപിഎല്ലിനായി സ്വന്തമാക്കിയെങ്കിലും പരിക്കുമൂലം ഒരു മത്സരം പോലും കളിക്കാനായില്ല. 2020ലെ ടി20 ലോകകപ്പില്‍ കളിക്കാനുള്ള തയ്യാറെടുപ്പുകള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ ഐപിൽ സീസണില്‍ നിന്ന് താരം സ്വയം പിന്മാറിയിരുന്നു .
എന്നാൽ കൊവിഡ് 19 മഹാമാരി വ്യാപനം കാരണം ലോകകപ്പ് നീട്ടിവെക്കുവാൻ ഐസിസി തീരുമാനിച്ചിരുന്നു . ഇതിന് ശേഷം ഐപിഎല്‍ തിരിച്ചുവരവിന് സ്റ്റാര്‍ക്ക് തയ്യാറായേക്കും എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് .
ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസ് നിരയില്‍ രണ്ട് ഏകദിനങ്ങളിലും ഒരു ടി20യിലും നാല് ടെസ്റ്റിലും കളിച്ചിരുന്നു.
അതേസമയം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് കൈയ്യൊഴിഞ്ഞ അഫ്ഘാൻ സ്പിന്നർ മുജീബ് റഹ്‌മാന് 7-8 കോടിയും മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്ത ക്രിസ് ഗ്രീനിന് 5-6 കോടിയും ഡല്‍ഹി കാപിറ്റല്‍സിനായി കളിക്കാതിരുന്ന ഇംഗ്ലീഷ് ഓപ്പണർ ജേസന്‍ റോയ്‌ക്ക് 4-6 കോടിയും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് വിട്ടൊഴിഞ്ഞ ഗ്ലെന്‍ മാക്‌സ്‌വെല്ലിനും മുംബൈ കൈവിട്ട നേഥന്‍ കോള്‍ട്ടര്‍ നൈലിനും തരക്കേടില്ലാത്ത തുകയും ലേലത്തിൽ ലഭിക്കും എന്നും ചോപ്ര വ്യക്തമാക്കി. സമീപകാലത്ത് കിവീസ് ബൗളിങ്ങിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കെയ്‌ല്‍ ജാമീസണിന് 5-7 കോടിവരെ കിട്ടാമെന്നും ചോപ്ര പ്രവചിക്കുന്നു.