IPL 2021 : സഞ്ചു സാംസണ്‍ ശരിയായ കാര്യമാണോ ചെയ്തത് ?

2 ബോളില്‍ നിന്നും 5 റണ്‍. ഒരുവശത്ത് തകര്‍പ്പന്‍ ടച്ചില്‍ കളിക്കുന്ന സഞ്ചു സാംസണ്‍. മറുവശത്ത് ഐപിഎല്ലിലെ കോടിപതിയായ ക്രിസ് മോറിസ്‌. അര്‍ഷദീപിന്‍റെ അഞ്ചാം പന്ത് ലോങ്ങ് ഓഫിലേക്കാണ് അടിച്ചത്. സിംഗളിനായി ക്രിസ് മോറിസ് പാതിവഴി കഴിഞ്ഞെങ്കിലും സഞ്ചു സാംസണ്‍ തടഞ്ഞു. ഒട്ടേറ മത്സരങ്ങള്‍ ഒറ്റക്ക് ജയിപ്പിച്ച മോറീസ് അത്ഭുതത്തോടെയാണ് സഞ്ചുവിനെ നോക്കിയത്.

സഞ്ചു സാംസണിനു ഇവിടെ പിഴച്ചുവോ….ഇല്ലാ എന്ന് തന്നെയാണ് ഉത്തരം. ക്യാപ്റ്റന്‍സി ഏറ്റെടുത്ത ആദ്യ മത്സരത്തില്‍ തന്നെ ഉത്തരവാദിത്വം മുഴുവനായി ഏറ്റെടുത്തു. ഒരുപക്ഷേ ആ സിംഗിള്‍ എടുത്തിരുന്നെങ്കില്‍ അവസാന പന്ത് മറുവശത്ത് നിന്നു നോക്കി നില്‍ക്കാനേ സാധിക്കുമായിരുന്നുള്ളു.

എന്തുകൊണ്ട് സഞ്ചു സാംസണ്‍ അവസാന പന്ത് നേരിടണം ? 4 പന്തില്‍ 2 എടുത്ത് നില്‍ക്കുന്ന മോറിസോ അതോ സെഞ്ചുറി എടുത്ത് ഗംഭീര ടച്ചില്‍ നില്‍ക്കുന്ന സഞ്ചു സാംസണോ ? മോറിസാണെങ്കില്‍ ബാറ്റ് ചെയ്യാന്‍ കഷ്ടപ്പെടുന്ന കാഴ്ച്ചയാണ് കണ്ടത്. ലഭിച്ച ഒരു ഫുള്‍ടോസില്‍ നിന്നും സിംഗിള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ഇങ്ങനെ കളിച്ച മോറിസിനേക്കാള്‍ ഏറ്റവും കൂടുതല്‍ സാധ്യത സഞ്ചു സിക്സ് അടിക്കുന്നതാണ്. മോറിസ് ഫോര്‍ നേടിയാലും സഞ്ചു ഫോര്‍ നേടിയാലും മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങും. അതുകൊണ്ട് തന്നെ സഞ്ചു സാംസണ്‍ സിംഗിള്‍ നിഷേധിച്ചത് ശരിയായ കാര്യം തന്നെയാണ്.

എല്ലാ പോരാട്ടങ്ങളും വിജയം കണ്ട ചരിത്രമില്ല. എങ്കിലും അവസാന പന്ത് വരെ സഞ്ചു ക്രീസിൽ ഉണ്ടായിരുന്നപ്പോൾ വിശ്വാസമായിരുന്നു. അവസാനം മീറ്ററുകള്‍ക്കപ്പുറം വിജയലക്ഷ്യത്തില്‍ നിന്നും വീഴുന്നതുവരെ…

Previous articleമുംബൈയുടെ വജ്രായുധമാണ് അവൻ :ആവശ്യ സമയത്ത് അവൻ വരും – എതിർ ടീമുകൾക്ക് മുന്നറിയിപ്പുമായി സഹീർ ഖാൻ
Next articleഐപിഎല്ലിൽ സിക്സർ കിംഗ് ഗെയ്ൽ തന്നെ : രാജസ്ഥാൻ എതിരെ നേടിയത് അപൂർവ്വ നേട്ടം