317 റൺസിന്റെ പടുകൂറ്റൻ വിജയം :കൊഹ്‌ലിപ്പട തകർത്തത് 35 വർഷത്തെ അപൂർവ്വ റെക്കോർഡ്

ചെപ്പോക്കില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ്  ടെസ്റ്റില്‍ 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അപൂർവ്വ്വ  റെക്കോർഡും സ്വന്തം പേരിലാക്കുവാൻ സാധിച്ചു .ഇന്നത്തെ  ഇംഗ്ലണ്ടിനെതിരായ വിജയം  ടെസ്റ്റിൽ   റണ്‍കണക്കില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ജയമാണിത്. ലീഡ്‌സില്‍ 1986ല്‍ 279 റണ്‍സിന് ജയിച്ചതായിരുന്നു ഇതിന് മുമ്പുള്ള റെക്കോര്‍ഡ്. മറ്റ് ചില അപൂർവ്വ  റെക്കോര്‍ഡുകളും മത്സരത്തോടെ ടീം ഇന്ത്യ കരസ്ഥമാക്കി .

ടെസ്റ്റില്‍ ഏതൊരു ടീമിനെതിരെയും റണ്‍കണക്കില്‍ ഇന്ത്യയുടെ ഏറ്റവും  ഉയർന്ന അഞ്ചാമത്തെ വിജയംകൂടിയാണ് ചെപ്പോക്കിൽ ഇന്ന് പിറന്നത് .

337 vs SA Delhi 2015/16
321 vs NZ Indore 2016/17
320 vs Aus Mohali 2008/09
318 vs WI North Sound 2019
317 vs Eng Chennai 2020/21

എന്നാൽ  ചെപ്പോക്കിലെ ഇന്നത്തെ തോൽവിയോടെ ഏതാനും ചില നാണക്കേടിന്റെ റെക്കോർഡുകളും ജോ റൂട്ടിന്റെ ഇംഗ്ലണ്ട് ടീമിനെ തേടിയെത്തി .
റൺസിന്റെ അടിസ്ഥാനത്തിൽ  ഏഷ്യയില്‍ ഇംഗ്ലണ്ട് ടീം  വഴങ്ങുന്ന ഏറ്റവും നാണംകെട്ട തോല്‍വി കൂടിയാണിത്.  2016/17 പരമ്പരയില്‍ ഇംഗ്ലണ്ട് ടീം വിശാഖപട്ടണത്ത്  279 റണ്‍സിന് തോറ്റതിന്‍റെ റെക്കോര്‍ഡ് ഇന്നത്തെ മത്സരത്തോടെ  പഴങ്കഥയായി.

രണ്ടാം ടെസ്റ്റിലെ നാലാം ദിനമായ ഇന്ന് ഇന്ത്യയുടെ  482 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലീഷ് ടീം അശ്വിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സ്പിൻ കെണിയിൽ തകരുകയായിരുന്നു.
അരങ്ങേറ്റക്കാരന്‍ അക്‌സര്‍ പട്ടേലിന്‍റെ അഞ്ച് വിക്കറ്റും രവിചന്ദ്ര അശ്വിന്‍റെ മൂന്നും കുല്‍ദീപിന്‍റെ രണ്ടുമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.മത്സരത്തിൽ 8 വിക്കറ്റും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും നേടിയ രവിചന്ദ്രൻ അശ്വിനാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്ക്കാരം നേടിയത് .



Previous articleചെപ്പോക്കിൽ ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് കോഹ്ലി പട :317 റൺസിന്റെ വമ്പൻ വിജയം
Next articleമഹേന്ദ്ര സിംഗ് ധോണിക്കൊപ്പമെത്തി കോഹ്ലി : ക്യാപ്റ്റൻസിയിൽ പുതിയ റെക്കോർഡ്