ഞാൻ എന്തുകൊണ്ടാണ് ടെസ്റ്റ് ടീമിൽ ഇല്ലാത്തത് : വൈകാരികനായി സ്റ്റാർ പേസ് ബൗളർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിലും ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിലും സുപരിചിതനായ താരമാണ് ഇടംകയ്യൻ പേസ് ബൗളർ   വിദര്‍ഭ താരമായ  ജയ്‌ദേവ് ഉനദ്ഘട്.
തന്റെ ഇടംകയ്യൻ ബൗളിംഗ് മികവാൽ ഇന്ത്യൻ ടീമിന്റെ ഭാവി ബൗളർ എന്നൊരു വിശേഷണം നേടിയ താരം പക്ഷേ ഇന്ന് ഇന്ത്യൻ സ്‌ക്വാഡിൽ നിന്നും പുറത്താണ് . ഇന്ത്യൻ കുപ്പായത്തിൽ പന്തെറിയുവാൻ ലഭിച്ച അവസരങ്ങളിൽ പ്രതീക്ഷിച്ച   ബൗളിംഗ് പ്രകടനം പുറത്തെടുക്കുവാൻ സാധിക്കാതിരുന്ന  താരം ഇന്ത്യൻ ടെസ്റ്റ് ടീമിൽ സെലക്ഷൻ കമ്മിറ്റി തനിക്ക് ഇത് വരെ അവസരം നൽകാത്തതിനുള്ള പരിഭവം വെളിപ്പെടുത്തുകയാണ് .

പേസർ  ജയ്‌ദേവ് ഉനദ്ഘട് ഉയർത്തിയ അഭിപ്രായം ഇപ്പോൾ ക്രിക്കറ്റ് പ്രേമികളും സജീവ  ചർച്ചയാക്കുകയാണ് .നേരത്തെ 2019-20 സീസണിലെ രഞ്ജി ട്രോഫിയില്‍ സൗരാഷ്ട്രക്കായി 67 വിക്കറ്റുകള്‍ നേടിയ താരമാണ് ഉനദ്ഘട് എന്നിട്ടും താരത്തിന് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഒരു അവസരം പോലും ലഭിച്ചില്ല എന്നും  അദ്ദേഹത്തിന്റെ  ആരാധകർ വിമർശനം ഉന്നയിക്കുന്നു . എന്നാൽ ഇന്ത്യൻ ടെസ്റ്റ് കുപ്പായത്തിൽ തിരിച്ചുവരവിനുള്ള  മികച്ച അവസരം ലഭിച്ചില്ല  എന്ന് തുറന്ന് പറഞ്ഞ താരം ഇനിയും കരിയറിൽ അവസരം ലഭിക്കും എന്നൊരു പ്രതീക്ഷ പങ്കുവെച്ചു .

കഴിഞ്ഞ ദിവസം സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ അഭിപ്രായം വിശദമാക്കിയത് .  “കരിയറിൽ മികച്ച ഫോം തുടരുമ്പോൾ ഒരു അവസരം ഞാൻ പ്രതീക്ഷിച്ചിരുന്നു .
എന്നാൽ അത്തരത്തിൽ ഒരു വിളി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ്  ടീമിലേക്ക് എനിക്ക് ലഭിച്ചില്ല .ഒരു താരമെന്ന  നിലയിൽ ഏറെ വിഷമകരമായ ഒരു സംഭവമാണത്. പക്ഷേ കരിയറിൽ ഇനിയും മുൻപോട്ട് പോകുവാൻ ഉണ്ടെന്നത്  എനിക്ക് നല്ലത് പോലെ  അറിയാം .രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ ഞാൻ  നേടിയതിന് ശേഷം പോലും തന്നെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല.
ഇനിയും ഇതേ കുറിച്ച് ആലോചിച്ച് സമയം കളയാതെ ഞാന്‍ കരിയറിൽ ഇനിയും  ശ്രമിച്ചുകൊണ്ടേയിരിക്കും ” താരം വാചാലനായി .

Previous articleപ്യൂമക്ക്‌ ഒപ്പം സിംബാബ്‌വെ ടീമിന് കരുത്തായി ഇന്ത്യൻ താരങ്ങളും : ഐസിസിക്ക് എതിരെ വ്യാപക വിമർശനം
Next articleപുതിയ ഐപിൽ ടീമുകൾ എവിടെ നിന്നാകണം : ആകാശ് ചോപ്രയുടെ പ്രവചനത്തിൽ കയ്യടിച്ച് ക്രിക്കറ്റ് ലോകം