ചെപ്പോക്കിൽ ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് കോഹ്ലി പട :317 റൺസിന്റെ വമ്പൻ വിജയം

ചെപ്പോക്കിലെ  കുത്തിത്തിരിയുന്ന പിച്ചില്‍ ഇംഗ്ലണ്ടിനെ  തോൽപ്പിച്ച്‌  രണ്ടാം  ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യക്ക് 317 റണ്‍സിന്‍റെ കൂറ്റന്‍ ജയം. രണ്ടാം ഇന്നിംഗ്സില്‍ 482 റണ്‍സിന്‍റെ ഹിമാലയന്‍ വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം 164 റണ്‍സില്‍ പുറത്തായി. സ്‌പിന്നര്‍മാരായ അക്‌സര്‍ പട്ടേലിന്‍റെ അഞ്ച് വിക്കറ്റും രവിചന്ദ്ര അശ്വിന്‍റെ മൂന്ന് വിക്കറ്റും കുൽദീപ് യാദവിന്റെ 2 വിക്കറ്റ് പ്രകടനവുമാണ് ടീം  ഇന്ത്യക്ക് വമ്പന്‍ ജയമൊരുക്കിയത്. 
സ്‌കോര്‍: ഇന്ത്യ-329 & 286, ഇംഗ്ലണ്ട്-134 & 164.

ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്തിയ ഇന്ത്യ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള സാധ്യത നിലനിര്‍ത്തി. നേരത്തെ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്ക് കിവീസ് ടീം  പ്രവേശിച്ചിരുന്നു .

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയില്‍ നാലാം ദിനം തുടങ്ങിയ സന്ദര്‍ശകര്‍ക്ക് ആദ്യ സെഷനില്‍ തന്നെ നാല് വിക്കറ്റ് കൂടി നഷ്ടമായി. അശ്വിനെ ക്രീസ് വിട്ടിറങ്ങി ആക്രമിക്കാന്‍ ശ്രമിച്ച ഡാനിയേല്‍ ലോറന്‍സിനെ (26) റിഷഭ് പന്ത് സ്റ്റംപ് ചെയ്തപ്പോള്‍ സ്റ്റോക്‌സിനെ (8) ലെഗ് സ്‌ലിപ്പില്‍ കോലി പിടിച്ച് പുറത്താക്കി.  മത്സരത്തിലെ രണ്ട് ഇന്നിങ്സിലും അശ്വിനാണ് സ്റ്റോക്സിനെ പുറത്താക്കിയത് .അക്‌സറിനെതിരെ സ്വീപ് ഷോട്ട് കളിച്ച് ഓലി പോപ് (12) ഇഷാന്ത് ശർമയുടെ  ക്യാച്ചില്‍ പുറത്തായി.  ആദ്യ ഇന്നിംഗ്‌സില്‍ പ്രതിരോധിച്ച് കളിച്ച വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെ (2) ഇക്കുറി കാലുറയ്‌പ്പിക്കാന്‍ കുല്‍ദീപ് യാദവ് അനുവദിച്ചില്ല. എല്ലാവരും ബൗൾ ചെയ്തിട്ടും നാൽപതാം ഓവറിന് ശേഷം
മാത്രം പന്തെറിയുവാൻ അവസരം ലഭിച്ച കുൽദീപ് മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് ഇതിലൂടെ നേടി .

ഇതോടെ 48.3 ഓവറില്‍ 116/7 എന്ന സ്‌കോറില്‍ ഉച്ചഭക്ഷണത്തിന്  മത്സരം  പിരിഞ്ഞു. ലഞ്ച്  ഇടവേള ശേഷം  ആദ്യ ഓവറില്‍ തന്നെ  നായകൻ റൂട്ടിനെ (92 പന്തില്‍ 33) അക്ഷർ  സ്ലിപ്പില്‍ രഹാനെയുടെകൈകളിലെത്തിച്ചു.
നേരത്തെ കുൽദീപിന്റെ ഓവറിൽ അക്ഷർ   റൂട്ടിനെ കൈവിട്ടിരുന്നു.ഒലിവർ  സ്റ്റോണിനെ (0) പുറത്താക്കി അക്ഷർ തന്റെ  അഞ്ച് വിക്കറ്റ് തികച്ചു. കരിയറിലെ ആദ്യ ടെസ്റ്റ് മത്സരം കളിച്ച അക്ഷർ തന്റെ അരങ്ങേറ്റ ടെസ്റ്റ് തന്നെ ബൗളിംഗ് പ്രകടനം കൊണ്ട് ഗംഭീരമാക്കി .അവസാന വിക്കറ്റിൽ ബ്രോഡ് ഒപ്പം വലിയ സിക്സറുകൾ അടിച്ച മോയിൻ അലി പിന്നീട്  കുല്‍ദീപിന്‍റെ പന്തില്‍ പുറത്തായി.
കുൽദീപിന്റെ പന്തിൽ   അലിയെ (18 പന്തില്‍ 43) റിഷഭ് സ്റ്റംപ് ചെയ്തതോടെ ഇംഗ്ലണ്ട് 164ല്‍ പുറത്താവുകയായിരുന്നു.

Previous articleമൂന്നാം ദിനം ചെപ്പോക്കിലെ കോഹ്‌ലിയുടെ ബാറ്റിംഗ് മനോഹരം :പ്രശംസകൊണ്ട് മൂടി സുനിൽ ഗവാസ്‌ക്കറും മഞ്ജരേക്കറും
Next article317 റൺസിന്റെ പടുകൂറ്റൻ വിജയം :കൊഹ്‌ലിപ്പട തകർത്തത് 35 വർഷത്തെ അപൂർവ്വ റെക്കോർഡ്