സിറാജിന് അഞ്ച് വിക്കറ്റ് ,താക്കൂറിന് 4 വിക്കറ്റ് : ബ്രിസ്‌ബേനിൽ ഇന്ത്യയുടെ വിജയ ലക്ഷ്യം 328 റണ്‍സ്

ബ്രിസ്‌ബേനിലെ ഇന്ത്യ : ഓസ്ട്രേലിയ നാലാം ക്രിക്കറ്റ്  ടെസ്റ്റ് അത്യന്തം ആവേശമായ രീതിയിൽ പുരോഗമിക്കുന്നു . അവസാന ടെസ്റ്റിൽ   വിജയം സ്വന്തമാക്കുവാന്‍  ഇന്ത്യൻ ടീമിന്  നേടേണ്ടത് 328 റണ്‍സ്. ഇന്ന് നാലാം ദിനം  ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് 294 റണ്‍സിന് അവസാനിപ്പിച്ചാണ് ഇന്ത്യ  വലിയ സ്കോർ തേടിയിറങ്ങുന്നത് .

ഓസീസ് എതിരെ നാലാം രണ്ടാം ഇന്നിംഗ്സ് ബൗളിങ്ങിൽ മുഹമ്മദ് സിറാജ് അഞ്ചും ശര്‍ദ്ധുല്‍ താക്കൂര്‍ നാലും വിക്കറ്റ് നേടി .ഇരുവരും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടിയാണ്  ഓസ്ട്രേലിയയുടെ ഇന്നിംഗ്സിന് തിരശ്ശീല വീഴ്ത്തിയത്. ഓസീസ് നിരയില്‍ സ്റ്റീവ് സ്മിത്ത് 55 റണ്‍സും കാമറൂണ്‍ ഗ്രീന്‍ 37 റണ്‍സും നേടിയപ്പോള്‍ ടിം പെയിന്‍(27) റണ്‍സ് നേടി പുറത്തായി.അവസാന ഓവറുകളില്‍ പാറ്റ് കമ്മിന്‍സാണ് ഓസ്ട്രേലിയയുടെ ലീഡ് ഉയര്‍ത്തുവാന്‍ സഹായിച്ചത്. താരം പുറത്താകാതെ 28 റണ്‍സ് നേടി.

നേരത്തെ വിക്കറ്റ് നഷ്ട്ടം കൂടാതെ 21 റൺസെന്ന നിലയിലാണ് ഓസീസ് നാലാം ദിനം ബാറ്റിംഗ് ആരംഭിച്ചത് .നാലാം ദിനം ആദ്യ മണിക്കൂറുകളിൽ ഓസീസ് ഓപ്പണിങ് ജോഡി തലവേദന സൃഷ്ട്ടിച്ചെങ്കിലും  ഇന്ത്യൻ ബൗളർമാർ ശക്തമായി തിരിച്ചുവന്നു .

അതേസമയം  കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റ് കളിക്കുന്ന സിറാജിന്റെ 5 വിക്കറ്റ് നേട്ടം ഇന്ത്യൻ ടീമിന് നൽകുന്ന പ്രതീക്ഷകൾ  വളരെ വലുതാണ് .