ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ടര്‍ മികവ് ഇന്ത്യന്‍ ടീമിനു മിസ്സ് ചെയ്തെന്ന് മുന്‍ സൗത്താഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. ആദ്യമായി സൗത്താഫ്രിക്കന്‍ മണ്ണില്‍ പരമ്പര വിജയം സ്വപ്നം കണ്ട എത്തിയ ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കമായിരുന്നു. സെഞ്ചൂറിയിനില്‍ 113 റണ്‍സ് വിജയത്തോടെ തുടങ്ങിയ ഇന്ത്യ, പിന്നീട് എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ടു. ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടു.
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ അശ്വിന്‍ – ചഹല്‍ സ്പിന്‍ കൂട്ടുകെട്ട് ആകെ 3 വിക്കറ്റ് മാത്രമാണ് നേടിയത്. ഇന്ത്യൻ ടീമിനൊപ്പം ജഡേജ ഉണ്ടായിരുന്നെങ്കിൽ മധ്യ ഓവറിലെ ബൗളിംഗ് ഉപയോഗിച്ച് ഓൾറൗണ്ടർക്ക് കളി നിയന്ത്രിക്കാമായിരുന്നുവെന്ന് സ്റ്റെയിൻ പറഞ്ഞു. ”അവർ (ഇന്ത്യ) തീർച്ചയായും സർ രവി ജഡേജയെ പോലെ ഒരാളെ മിസ് ചെയ്തു. അവൻ ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനാണ്. ഇടങ്കയ്യൻ സ്പിന്നിലൂടെ കളി നിയന്ത്രിക്കാനാകും. അവന് ബാറ്റ് ചെയ്യാനും കഴിയും. ” മുന്‍ താരം സ്‌റ്റാര്‍ സ്പോര്‍ട്ട്സ് ഷോയില്‍ പറഞ്ഞു.
പേസ് സൃഷ്ടിക്കാൻ കഴിയുന്ന ബൗളർമാരെ ഇന്ത്യ നോക്കാൻ തുടങ്ങണമെന്നും ജസ്പ്രീത് ബൂംറയെ പിന്തുണക്കാന്‍ കഴിയുന്ന ഒരു ബോളറെ വേണമെന്നും സ്റ്റെയിന്‍ നിര്‍ദ്ദേശം നല്‍കി. ” ഇന്ത്യയ്ക്ക് ബൗളിംഗ് പ്രശ്‌നമുണ്ട്. ബുംറയെ ബാക്കപ്പ് ചെയ്യാൻ അവർക്ക് ആരെയെങ്കിലും വേണം. അവർക്ക് മണിക്കൂറിൽ 140-145 കിലോമീറ്റർ വേഗത്തിൽ പന്തെറിയാൻ കഴിയുന്ന ഒരാളെ വേണം. ഷമി മികച്ച താരമാണ്. ഭാവിയിലേക്കുള്ള താരമായ സിറാജിനു പരിക്കേറ്റു ” മുന്‍ താരം കൂട്ടിചേര്‍ത്തു.
പരിക്കേറ്റതോടെയാണ് രവീന്ദ്ര ജഡേജക്ക് സൗത്താഫ്രിക്കന്‍ പര്യടനം നഷ്ടമായത്. വരുന്ന വിന്‍ഡീസ് പരമ്പരയിലൂടെയാണ് താരം മത്സരത്തിലേക്ക് മടങ്ങിയെത്തും എന്നാണ് സൂചന. അതേ സമയം ജോലി ഭാരം കണക്കിലെടുത്ത് ജസ്പ്രീത് ബൂംറക്ക് വിശ്രമം അനുവദിച്ചേക്കും.