വീണ്ടും മോട്ടേറ പിച്ച് വിവാദം :ഇന്ത്യൻ പിച്ചുകളെ ഉഴുതുമറിച്ച പാടത്തോട് ചിത്രീകരിച്ച് മൈക്കൽ വോൺ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ സ്പിന്‍ പിച്ചുകളെക്കുറിച്ചുള്ള വിവാദം കൊഴുക്കുന്നതിനിടയിൽ  ഇന്ത്യന്‍ പിച്ചുകളെ പരിഹസിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് മുന്‍ ഇംഗ്ലണ്ട് നായകനും കമന്‍റേറ്ററുമായ മൈക്കല്‍ വോൺ രംഗത്തെത്തി .  ഉഴുത്  മറിച്ച പാടത്ത് ബാറ്റ് ചെയ്യുന്ന ചിത്രം പങ്കുവെച്ച മൈക്കല്‍ വോണ്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് നാലാം ടെസ്റ്റിനായുള്ള തയാറെടുപ്പ് എന്നാണ്. ഇതാണിപ്പോൾ ക്രിക്കറ്റ് ലോകത്തിൽ വീണ്ടും ചർച്ചകൾക്ക് വാതിൽ തുറന്നത് .

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം   ടെസ്റ്റ് മത്സരം മാർച്ച് നാലിന് മൊട്ടേറയിൽ  തുടങ്ങുവാനിരിക്കെ മൈക്കൽ  വോണ്‍ പങ്കുവെച്ച ചിത്രം ഇന്ത്യന്‍ ആരാധകരെ ഏറെ  പ്രകോപിതരാക്കി . പോസ്റ്റിന് താഴെ ഒട്ടേറെ ആളുകൾ മുൻ താരത്തിനെതിരെ രൂക്ഷമായി രംഗത്ത് വന്ന് കഴിഞ്ഞു . പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ശേഷം നടന്ന രണ്ടും മൂന്നും  ടെസ്റ്റ് ജയിച്ച്  പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അവസാന ടെസ്റ്റ് സമനിലായാക്കിയാലും ഇന്ത്യക്ക് പരമ്പരയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ബര്‍ത്തും ഉറപ്പിക്കാനാവും.
ഇംഗ്ലണ്ടിന്  ലോകകപ്പ് ഫൈനലിൽ പ്രവേശനം ഇനി സാധ്യമല്ല .

അതേസമയം മൈക്കൽ വോൺ പോസ്റ്റ് ഇട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിന് കമന്‍റുകളാണ് ഫേസ്ബുക്കിലെ അതിന്റെ  പോസ്റ്റില്‍ വന്നിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ തന്നെയാണ് അഭിപ്രായങ്ങൾ കമന്റ് ആയി പറഞ്ഞിരിക്കുന്നത് .
കൂടാതെ  മലയാളി ക്രിക്കറ്റ് ഫാൻസിന്റെ കമന്റ്റും  ഇതിലുണ്ട്. #Cry Baby  എന്ന ഹാഷ്ടാഗില്‍ കമന്‍റ് ഇടുന്നവരും ഏറെയാണ്. ഇംഗ്ലീഷുകാര്‍ക്ക് ബാറ്റ് ചെയ്യാന്‍ അറിയാത്തതില്‍ പിച്ചിനെ എന്തിന് കുറ്റം പറയുന്നു എന്നതാണ് ചിലരുടെ വിമര്‍ശനം.

നേരത്തെയും മൊട്ടേറയിലെ പിച്ചിനെ രൂക്ഷമായി വിമർശിച്ച്‌ മൈക്കൽ വോൺ ചില പരാമർശങ്ങൾ നടത്തിയിരുന്നു .
ഇത്തരം പിച്ചുകൾ ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ല എന്ന് പറഞ്ഞ താരം ഇതിപ്പോൾ രണ്ടാം തവണയാണ് മൊട്ടേറയിൽ നടക്കുവാൻ പോകുന്ന നാലാം ടെസ്റ്റ് മുന്നോടിയായി പിച്ചിനെ പരിഹസിക്കുന്നത് .