ഐപിഎല്ലിൽ സ്ഥിരമായി മോശം പ്രകടനം കാഴ്ചവെക്കുന്ന അവന് വേണ്ടി പത്ത് കോടി മുടക്കുന്നവരുടെ തലയില്‍ കളിമണ്ണ് : രൂക്ഷ വിമർശനവുമായി സ്‌കോട്ട് സ്‌റ്റൈറിസ്

Scott Styris and Glenn

ഐ.പി.എല്ലില്‍ വര്‍ഷങ്ങളായി വന്‍തുക ലഭിച്ചിട്ടും മോശം പ്രകടനം തുടരുന്ന ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെലിനെ  അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ ന്യൂസിലന്‍ഡ്  ആൾറൗണ്ടർ താരം
സ്‌കോട്ട് സ്‌റ്റൈറിസ് രംഗത്തെത്തി .

ഇത്തവണ ഐപിൽ ലേലത്തിൽ  ആരെങ്കിലും മാക്‌സ്വെലിനെ ടീമിൽ എത്തിക്കുവാൻ വേണ്ടി   10 കോടി രൂപ വരെ മുടക്കാന്‍ തയ്യാറായാല്‍ അവരുടെ തലയില്‍ കളിമണ്ണാണെന്ന് പറയേണ്ടി വരുമെന്ന് സ്‌റ്റൈറിസ് പറഞ്ഞു.ഓസീസ് താരം മാക്‌സ്‌വെൽ ടി:20 ഒരു മികച്ച താരമാണ്  എന്ന് പറഞ്ഞ സ്‌റ്റൈറീസ് ഇങ്ങനെ പറഞ്ഞു ” അദ്ദേഹം എത്രത്തോളം മികച്ച താരമാണെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ, ഇവിടുത്തെ വിഷയം അതല്ല. അദ്ദേഹത്തിന് പ്രതിഭയുണ്ട് എന്നത് സത്യം. പക്ഷേ, ആ പ്രതിഭയെ പോലും കവച്ചുവെയ്ക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുള്ള മോശം പ്രകടനം.” അതിനാൽ മാക്സ്‌വെല്ലിനായി വലിയ തുക മുടക്കുന്നതിനോട് എനിക്ക് താല്പര്യം ഇല്ല മുൻ കിവീസ് താരം അഭിപ്രായപ്പെട്ടു .

“മാക്‌സ്വെലിനെ വാങ്ങാന്‍ ധാരാളം  ടീമുകൾ ലേലത്തിൽ ഉണ്ടാകും .അത് തീര്‍ച്ചയാണ്. പക്ഷേ ഇത്തവണ അടിസ്ഥാനവിലക്കോ മറ്റോ അദ്ദേഹത്തെ സ്വന്തമാക്കാനാണ് സാദ്ധ്യത. കഴിഞ്ഞ അഞ്ചോ ആറോ ഐപിഎല്‍ സീസണുകളിലെ മോശം പ്രകടനത്തിന്റെ നിഴലില്‍ നിന്ന് പുറത്തു കടന്ന് ഇത്തവണ മികച്ച ഒരു  പ്രകടനം പുറത്തെടുക്കാന്‍ മാക്‌സ്വെലിന് കഴിഞ്ഞാല്‍ അത് തന്നെ വലിയ  ഭാഗ്യം’ സ്‌റ്റൈറിസ്  പറഞ്ഞു നിർത്തി .

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവൻ  പഞ്ചാബിന്റെ താരമായിരുന്നു ഗ്ലെൻ  മാക്‌സ്‌വെല്‍.  എന്നാൽ താരത്തിന് കഴിഞ്ഞ സീസണിലും ടീമിനായി മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെക്കുവാൻ കഴിഞ്ഞില്ല .പുതിയ സീസണിനായുള്ള താരലേലത്തിന് മുമ്പായി മാക്‌സ്‌വെല്ലിനെ പഞ്ചാബ് ടീം  റിലീസ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ സീസണില്‍ 13 മത്സരങ്ങളില്‍ നിന്ന് പഞ്ചാബിനായി 103 റണ്‍സ് മാത്രമാണ് മാക്‌സ്വെല്ലിന് ആകെ നേടാനായത്. 32 റണ്‍സാണ് താരത്തിന്റെ  ഉയര്‍ന്ന സ്‌കോര്‍. സീസണില്‍ മാക്‌സ്വെല്ലിന് ഒരു സിക്‌സര്‍ പോലും നേടാനായില്ലെന്നതും ഏറെ  ചർച്ചചെയ്യപ്പെട്ടിരുന്നു .

അതേസമയം ഐപിഎല്ലിന് ശേഷം നടന്ന ഇന്ത്യ : ഓസ്ട്രേലിയ ടി:20 പരമ്പരയിൽ മിന്നും പ്രകടനമാണ് ബാറ്റ് കൊണ്ട് താരം കാഴ്ചവെച്ചത് .ഇന്ത്യൻ ബാറ്റിങ്ങിനെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്താൽ നിഷ്പ്രഭമാക്കിയ താരത്തിനെതിരെ  രൂക്ഷമായ ട്രോളുകൾ ഉയർന്നിരുന്നു .

Scroll to Top