ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ഇടം നേടി കിവീസ് : ഫൈനൽ പ്രവേശനം സ്വപ്നം കണ്ട് മറ്റ് 3 ടീമുകൾ

ഓസ്ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍  പര്യടനം റദ്ദാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് ന്യൂസിലന്‍ഡ് യോഗ്യത ഉടനടി തന്നെ  ഉറപ്പാക്കിയിരിക്കുന്നു.കനത്ത കൊവിഡ് ആശങ്കയെത്തുടർന്നാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം  റദ്ധാക്കിയത് .  മൂന്ന്
ടെസ്റ്റുകളായിരുന്നു ഓസ്ട്രേലിയ ടീം   ദക്ഷിണാഫ്രിക്കക്ക് എതിരെ അവരുടെ നാട്ടിൽ  കളിക്കേണ്ടിയിരുന്നത്.

അതേസമയം ലോക ടെസ്റ്റ് ക്രിക്കറ്റ്  ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര മാറ്റിവെച്ചതോടെ ചാമ്പ്യൻഷിപ്
ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീം ഏതാവും എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ .ഫൈനൽ പ്രതീക്ഷകൾ പൂർണ്ണമായും അടയാത്ത 3 ടീമുകളാണ് നിലവിലുള്ളത് .

നിലവിൽ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് തന്നെയാണ് ഫൈനലിലെ രണ്ടാമത്തെ  ടീം ആകുവാനുള്ള ഏറ്റവും കൂടുതൽ സാധ്യതകൾ ഉള്ളത് .  പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 71.7 വിജയശതമാനവും ഓസ്ട്രേലിയക്ക്
69.2 ഉം ഇംഗ്ലണ്ടിന് 68.7 ഉം വിജയശതമാനമാണുള്ളത്.

ഇംഗ്ലണ്ടിനെതിരായ നടക്കുവാൻ പോകുന്ന നാല് മത്സര ടെസ്റ്റ് പരമ്പരയാണ് ഫൈനല്‍ പ്രവേശനം അന്തിമമായി  ഉറപ്പാക്കുവാൻ വേണ്ടി ഇന്ത്യൻ ടീമിന് മുന്നിലുള്ള  പ്രധാന മാർഗം . ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ അവസാന പരമ്പരയുമാണിത്  ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 4-0നോ, 3-0നോ, 2-0നോ, 2-1നോ പരമ്പര സ്വന്തമാക്കിയത്  ഇന്ത്യൻ ടീം ഉറപ്പായും  ഫൈനലിലെത്തും. 

എന്നാൽ ലോഡ്‌സിൽ നടക്കുന്ന ഫൈനലിൽ ഇടം കണ്ടെത്തുവാൻ ഇംഗ്ലണ്ടിനും സാധ്യതകൾ ഇപ്പോഴും ഉണ്ട് .  ഇന്ത്യയെ ഇംഗ്ലണ്ട് 3-1ന് തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിന് ഫൈനലിലേക്കുള്ള വഴി തുറക്കും . 4-0, 3-0, 3-1 മാര്‍ജിനില്‍ ഇന്ത്യയെ  പരമ്പരയിൽ കീഴടക്കിയാല്‍ മാത്രമെ ഇംഗ്ലണ്ടിന് ഫൈനലിൽ പ്രവേശിക്കുവാൻ  കഴിയൂ .

ഇന്ത്യ-ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പരയുടെ ഗതി അനുസരിച്ചാണ് ഇപ്പോൾ  ഓസീസ് ടീമിന്റെ  സാധ്യതകൾ .നടക്കുവാൻ  പോകുന്ന  ഇന്ത്യ-ഇംഗ്ലണ്ട്  ടെസ്റ്റ് പരമ്പര സമനിലയായാല്‍ ഓസ്ട്രേലിയ നേരിട്ട്  ഫൈനലിലെത്തും. അല്ലെങ്കില്‍ ഇന്ത്യ രണ്ടില്‍ കൂടുതല്‍ മത്സരങ്ങള്‍ തോല്‍ക്കുകയും ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങള്‍ ജയിക്കാതിരിക്കുകയും ചെയ്താലും ഓസീസ് ടീം  ഫൈനലിലേക്ക് പ്രവേശനം നേടിയെടുക്കും .

ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് ഇംഗ്ലണ്ടിനെതിരായ  പരമ്പരയിലെ ആദ്യ ടെസ്റ്റിന് തുടക്കമാകുക. രണ്ടാം ടെസ്റ്റും ചെന്നൈയില്‍ തന്നെയാണ്. മൂന്നും നാലും ടെസ്റ്റുകള്‍ അഹമ്മദാബാദില്‍ നടക്കും.


Previous articleക്രിക്കറ്റിനോട് വിടപറഞ്ഞ്‌ ഡിണ്ട :വിരമിക്കൽ പ്രഖ്യാപനവുമായി മുൻ ഇന്ത്യൻ താരം
Next articleഗാബ്ബയിലെ ഇന്ത്യൻ വിജയം കണ്ട് പൊട്ടിക്കരഞ്ഞു : വെളിപ്പെടുത്തലുമായി വി .വി .എസ് ലക്ഷ്മൺ