ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് : ന്യൂസിലാൻഡ് ഫൈനലിൽ

ഐസിസിയുടെ  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ന്യൂസിലൻഡ് ടീം മാറി .  വൈകാതെ നടത്തുവാനിരുന്ന ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക  ടെസ്റ്റ് പരമ്പര നീട്ടിവച്ചതോടെയാണ് ന്യൂസിലൻഡ്  ടീം ഫൈനലിൽ ഇടം  ഉറപ്പാക്കിയത്. കൊവിഡ് വ്യാപന  പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ നിന്ന് സ്വയം  പിൻമാറിയത്.

ദക്ഷിണാഫ്രിക്കക്ക് എതിരായ നിർണായക പരമ്പര നീട്ടിവെച്ചതോടെ ഓസ്ട്രേലിയയുടെ  ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ സാധ്യതകള്‍ എല്ലാം  മങ്ങി.ഇതോടെ  ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ മികച്ച ജയം നേടിയാൽ ഇന്ത്യക്ക് ഫൈനല്‍  ഇടം ഉറപ്പിക്കുവാൻ സാധ്യതകൾ തെളിഞ്ഞു . നിലവില്‍ ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ്   പട്ടികയില്‍ 71.7 വിജയശതമാവുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്  സ്ഥിതിചെയ്യുന്നത് .

ഫെബ്രുവരി അഞ്ചിന് ചെന്നൈ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തോടെ ആരംഭിക്കുന്ന  ഇംഗ്ലണ്ടിനെതിരായ  നാല്   മത്സര ടെസ്റ്റ് പരമ്പരയില്‍  ഒരുപക്ഷേ  രണ്ടെണ്ണമെങ്കിലും ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനലിലെത്താം. എന്നാല്‍ പരമ്പരയിൽ  ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റ്  മത്സരം തോറ്റാല്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്താവും.  ന്യൂസിലന്‍ഡിന് 70ഉം ഓസ്ട്രേലിയക്ക് 69.2 ഉം വിജയശതമാനമാണുള്ളത് ഇപ്പോൾ പോയിന്റ് പട്ടികയിൽ ഉള്ളത് .

നാലു മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് അഞ്ചിന് ചെന്നൈയില്‍ തുടക്കമാവും. ചെന്നൈയില്‍ തന്നെയാണ് രണ്ടാം ടെസ്റ്റും. ഡേ നൈറ്റ് ടെസ്റ്റ് അടക്കമുള്ള രണ്ട് ടെസ്റ്റുകള്‍ക്ക് അഹമ്മദാബാദ് ആണ് വേദിയാവുക

Previous articleപുതിയ സീസണിലും 15 കോടിയുടെ കരാറിൽ പങ്കാളിയായി ധോണി : കൂടെ ഐപിൽ വരുമാനത്തിൽ റെക്കോർഡും
Next articleവിജയവഴിയില്‍ തിരിച്ചെത്താന്‍ കേരളാ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും.