പരമ്പര വിജയത്തിന് പിന്നാലെ റാങ്കിങ്ങിലും കുതിച്ച് ടീം ഇന്ത്യ : റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തേക്ക്

FB IMG 1611057621485

ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ക്രിക്കറ്റ് ടെസ്റ്റിലെ ഐതിഹാസിക വിജയത്തോടെ   ഓസീസ് മണ്ണിൽ  ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക്  വലിയ മുന്നേറ്റം. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഓസ്ട്രേലിയയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു .

ടെസ്റ്റ് റാങ്കിംഗില്‍ ന്യൂസിലന്‍ഡ്  ടീമാണ് ഇപ്പോൾ  ഒന്നാമത്. ഒന്നാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡുമായി നേരിയ വ്യത്യാസം മാത്രമാണ് ഇന്ത്യക്കുള്ളത്. ന്യസിലന്‍ഡിന് 118.44 റേറ്റിംഗ്  പോയിന്റ് ഉണ്ട് .എന്നാൽ  ഇന്ത്യക്ക് 117.65 റേറ്റിംഗ് പോയിന്റും  ഉണ്ട് . ഇന്ത്യക്കെതിരായ  നാട്ടിലെ പരമ്പര  നഷ്ടത്തോടെ 113 റേറ്റിംഗ് പോയന്‍റുമായി ഓസീസ് മൂന്നാം സ്ഥാനത്തേക്ക് വീണു.

106 റേറ്റിംഗ്  പോയിന്റ് നേടിയ  ഇംഗ്ലണ്ടാണ് നാലാമത്. അടുത്തമാസം നടക്കുന്ന  ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായാല്‍ ഇന്ത്യക്ക് റാങ്കിംഗില്‍  വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാവും എന്നാണ് ഏവരും കരുതുന്നത് .  ടെസ്റ്റ് പരമ്പരയിൽ ഗംഭീര തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത് .
അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിന് തോറ്റശേഷം മെല്‍ബണിലും ബ്രിസ്ബേനിലും ടെസ്റ്റ് ജയിച്ച ഇന്ത്യ സിഡ്നിയില്‍ പരാജയ മുനമ്പില്‍ നിന്ന് സമനില പിടിച്ചാണ്  നാല്  ടെസ്റ്റ്  മത്സരങ്ങൾ അടങ്ങുന്ന  പരമ്പര 2-1ന് സ്വന്തമാക്കിയത്.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

ബ്രിസ്ബേനിൽ അഞ്ചാം ദിനം 328 റൺസെന്ന വലിയ വിജയലക്ഷ്യം ഇന്ത്യ മറികടന്നത്  പൂജാര , റിഷാബ് പന്ത് , ഗിൽ എന്നിവരുടെ ബാറ്റിങാലാണ് .1988നുശേഷം ഗാബയില്‍ ടെസ്റ്റ് തോറ്റിട്ടില്ലെന്ന ഓസീസ് റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് ഇന്ത്യ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റിന്‍റെ ഐതിഹാസിക ജയം സ്വന്തമാക്കിയത്

Scroll to Top