ക്രിക്കറ്റ് ലോകം ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ : ന്യൂസിലാൻഡ് ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരത്തിനുള്ള ഒരുക്കങ്ങൾ തകൃതി .ഇരു ടീമുകളും വൈകാതെ ഇംഗ്ലണ്ടിലേക്ക് പറക്കും എന്നാണ് ലഭിക്കുന്ന സൂചന .ഇംഗ്ലണ്ടിൽ എത്തുന്ന താരങ്ങളും ഒപ്പം കോച്ചിങ് പാനലും സപ്പോർട്ട് സ്റ്റാഫും 10 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കണമെന്നാണ് ഐസിസി ചട്ടം .
അതേസമയം വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന് മുന്നോടിയായായി ഐസിസി എല്ലാ ക്രിക്കറ്റ് ആരാധകരുടെയും പ്രധാന സംശയത്തിനിപ്പോൾ വ്യക്തമായ മറുപടി നൽകുകയാണ് .വരുന്ന ഇന്ത്യ : കിവീസ് ഫൈനൽ ടെസ്റ്റ് ഒരുപക്ഷേ സമനിലയിൽ കാലാശിച്ചാൽ ആരാകും വിജയിക്കുക എന്നത് ക്രിക്കറ്റ് പ്രേമികൾ പങ്കിടുന്ന പ്രധാന ചോദ്യമാണ് .ഇപ്പോൾ ഇതേ കുറിച്ചും വിശദമായ ഒരു മറുപടി നൽകുകയാണ് ഐസിസി .
ഫൈനൽ മത്സരം സമനിലയാവുകയോ ടൈ ആവുകയോ ചെയ്താല്‍ ഐസിസി ഇരു ടീമുകളെയും ഉടനെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ചാമ്പ്യന്‍മാരായി പ്രഖ്യാപിക്കും എന്നാണ് പുതിയ നിയമം . അതുപോലെ മത്സരം നടക്കുന്ന 5 ദിവസവും ഏതെങ്കിലും കാരണവശാൽ ഓവറുകൾ നഷ്ടമായാൽ അതിന് പകരം റിസർവ്വ് ദിനത്തിൽ കളി നടക്കും എന്നും ഐസിസി അറിയിക്കുന്നു .മഴ കൂടാതെ വെളിച്ചക്കുറവോ അനുഭവപ്പെട്ടാൽ റിസർവ്വ് ദിനം ഉപയോഗിക്കുവാനാണ് ഐസിസി തീരുമാനം . ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനൽ നടക്കുക .
എന്നാൽ ഐസിസിയുടെ പുതിയ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ് പ്രേമികളുടെയിടയിലും വ്യാപകമാണ് .
മത്സരത്തിൽ ഒരു റിസൾട്ട് ലഭിക്കാത്ത സാഹചര്യത്തിൽ ആറാം ദിനമായി റിസർവ്വ് ദിനത്തിൽ കൂടി കളി തുടരണം എന്നാണ് ആരാധകരുടെ ആവശ്യം .