അന്ന് 2008 ല്‍ രാജസ്ഥാന്‍ കിരീടം നേടുമ്പോള്‍ ഞാന്‍ അണ്ടര്‍ – 16 കളിക്കുകയായിരുന്നു ; സഞ്ചു സാംസണ്‍

e4e643f2 517f 4b13 a2d0 7e700ea05e07

ഐപിഎല്‍ ചരിത്രത്തില്‍ ഒരു തവണ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടിയട്ടുള്ളത്. ഇപ്പോഴിതാ ഒരു മലയാളി ക്യാപ്റ്റന്‍റെ കൈ പിടിച്ച് ഫൈനലില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സാണ് സഞ്ചുവിന്‍റെയും ടീമിന്‍റെയും എതിരാളികള്‍. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു.

ആദ്യ ക്വാളിഫയറില്‍ തോല്‍വി നേരിട്ടെങ്കിലും രണ്ടാം പോരാട്ടത്തില്‍ വിജയിച്ച് ഫൈനലില്‍ എത്തുകയായിരുന്നു രാജസ്ഥാന്‍. ടൂർണമെന്റിലുട നീളം ഉയർച്ച താഴ്ചകൾ ഉണ്ടാകുന്നത് വളരെ സാധാരണമാണെന്നും  പക്ഷേ ടൂർണമെന്റിൽ ഞങ്ങൾ തിരിച്ചുവരുന്നത് പതിവാണെന്നും ക്യാപ്റ്റന്‍ സഞ്ചു സാംസണ്‍ മത്സര ശേഷം പറഞ്ഞു.

43129bca 2d4b 4fb4 8d4e 12894227e4a7

” അവസാനം ഡികെയും മാക്സിയും ഉണ്ടെങ്കിൽ അവർക്ക് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു, പക്ഷേ ഞങ്ങളുടെ കഴിവുകളിൽ വിശ്വാസവും സംയമനവും ഉള്ളതാണ് ഞങ്ങളെ വിജയിപ്പിച്ചത്. ടോസ് ജയിച്ചത് ഈ ഗെയിം വിജയിക്കുന്നത് എളുപ്പമാക്കി, ടോസ് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്, ഒന്നാം ഇന്നിംഗ്‌സിലും രണ്ടാം ഇന്നിംഗ്‌സിലും വിക്കറ്റ് തികച്ചും വ്യത്യസ്‌തമായി പെരുമാറി. ഇത് അവന്റെ (ഒബെദ് മക്കോയ്) ആദ്യ ഐപിഎൽ ആണ്, അവൻ വളരെ ശാന്തനാണ്, അവൻ നന്നായി പ്രവർത്തിക്കുമെന്ന് ഞങ്ങൾ ശരിക്കും വിശ്വസിക്കുന്നുണ്ട്. ജോസിനെപ്പോലെ ഒരാളെ ലഭിച്ചതിൽ വളരെ നന്ദിയുണ്ട് ”

See also  ജസ്പ്രീത് ബുംറയെ ഒഴിവാക്കി. മറ്റൊരു സൂപ്പര്‍ താരവും നാലാം ടെസ്റ്റില്‍ നിന്നും പുറത്ത്.
4fd4cf55 f19f 4cf9 bd3e 47276ba8356f

രാജസ്ഥാന്‍ റോയല്‍സ് 2008 ല്‍ കിരീടം നേടിയതിന്‍റെ ഓര്‍മ്മകളും സഞ്ചു പങ്കുവച്ചു. ” ഞാൻ വളരെ ചെറുപ്പമായിരുന്നു, അത് ആദ്യത്തെ ഐപിഎൽ സീസണായിരുന്നു, കേരളത്തിൽ ഏതോ ഒരു അണ്ടർ 16 ഗെയിം കളിച്ചത് ഞാൻ ഓർക്കുന്നു, എന്റെ സുഹൃത്തുക്കളോടൊപ്പം അവസാന മത്സരം കണ്ടത് ഞാൻ ഓർക്കുന്നു, ഷെയ്ൻ വോണും സൊഹൈൽ തൻവീറുമൊത്തുള്ള ആ അവസാന ഓട്ടവും ഓർക്കുന്നുണ്ട് ” മത്സരശേഷം സഞ്ചു പറഞ്ഞു.

472500e2 b818 44f9 a37e b672a7e5b405

2013 ലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് സഞ്ചു സാംസണ്‍ എത്തുന്നത്. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റനായതിനു ശേഷം ഇപ്പോഴിതാ 2008 നു ശേഷം രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ എത്തിച്ചിരിക്കുകയാണ്.

Scroll to Top