ഐപിഎല്ലിലെ രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനു പരാജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ നാലു വിക്കറ്റിന്‍റെ തോല്‍വിയാണ് രോഹിത് ശര്‍മ്മയും സംഘവും ഏറ്റു വാങ്ങിയത്. ഇത് തുടര്‍ച്ചയായ പത്താം സീസണാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരം തോല്‍ക്കുന്നത്.
മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ഡല്‍ഹി മറികടന്നു. ഇഷാന്‍ കിഷന്‍ നേടിയ 81 റണ്‍സാണ് മുംബൈ ഇന്ത്യന്‍സിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. മറുപടി ബാറ്റിംഗില്‍ 104 ന് 6 എന്ന നിലയില്‍ നിന്നുമാണ് ആക്ഷര്‍ പട്ടേലും ലളിത് യാദവും ചേര്‍ന്ന് വിജയത്തിലേക്ക് എത്തിച്ചത്.
” നല്ല സ്കോർ ആണെന്ന് ഞാൻ കരുതിയത്. തുടക്കത്തിൽ 170+ നേടാനാകുന്ന ഒരു പിച്ച് പോലെ തോന്നിയില്ലെങ്കിലും ഞങ്ങൾ മധ്യ ഓവറുകളില്‍ കളിച്ച് നന്നായി ഫിനിഷ് ചെയ്തു. ഞങ്ങളുടെ പ്ലാൻ അനുസരിച്ച് പന്തെറിഞ്ഞില്ല. ” മത്സരത്തിലെ തോല്‍വിയുടെ കാരണത്തെ പറ്റി പറഞ്ഞു രോഹിത് ശര്‍മ്മ പറഞ്ഞു.
2013 മുതല്‍ ഇത് തുടര്‍ച്ചയായ പത്താം തവണെയാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ മത്സരം തോല്‍ക്കുന്നത്. ”ആദ്യ മത്സരമായാലും അവസാന മത്സരമായാലും ഞങ്ങൾ എപ്പോഴും വിജയിക്കാനായി തയ്യാറായാണ് വരുന്നത്. എല്ലാ കളിയും ജയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്ലാൻ അനുസരിച്ച് കാര്യങ്ങൾ നടന്നില്ല, പക്ഷേ അത് സംഭവിക്കാം. തോൽവിയിൽ നിരാശയുണ്ട് പക്ഷേ ഒന്നും അവസാനിച്ചിട്ടില്ലാ ” രോഹിത് ശര്‍മ്മ കൂട്ടിചേര്‍ത്തു.