ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലൂടെ കളത്തിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. നേരത്തെ നടന്ന ടി20 സീരിസില്‍ രോഹിത് ശര്‍മ്മ ഭാഗമായിരുന്നില്ലാ. ഇന്ത്യന്‍ പരിശീലകന്‍ രാഹുൽ ദ്രാവിഡ് അടുത്തിടെ നടത്തിയ ഒരു വാർത്താ സമ്മേളനത്തിലെ അഭിപ്രായങ്ങൾ കണക്കിലെടുക്കുമ്പോൾ, ചില സീനിയര്‍ താരങ്ങള്‍ ടി20 കളിക്കില്ലെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ടി20 ഫോര്‍മാറ്റ് മതിയാക്കിയട്ടില്ലാ എന്ന് പറയുകയാണ് രോഹിത് ശര്‍മ്മ.
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത രോഹിത് ശർമ്മ, മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന കളിക്കാർക്ക് ഇടവേള നൽകേണ്ടതുണ്ടെന്നും അതിനാലാണ് താന്‍ വിശ്രമിക്കുന്നതെന്നും പറഞ്ഞു.
“ഒന്നാമതായി, തുടര്‍ച്ചയായി മത്സരങ്ങൾ കളിക്കുന്നത് സാധ്യമല്ല. എല്ലാ ഫോർമാറ്റില്‍ കളിക്കുന്ന താരങ്ങള്‍ക്ക് മതിയായ ഇടവേള നൽകണം. ഞാൻ തീർച്ചയായും അതിൽ പെടും. ന്യൂസിലൻഡിനെതിരെ ഞങ്ങൾക്ക് മൂന്ന് ടി20 മത്സരങ്ങൾ ഉണ്ട്. ഐപിഎല്ലിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഫോർമാറ്റ് ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല,” രോഹിത് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.
രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത്. അവസാന മത്സരത്തില്‍ പരമ്പര സ്വന്തമാക്കുകയും ചെയ്തു.