മുംബൈയില്‍ നടന്ന രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ന്യൂസിലന്‍റിനെതിരെയുള്ള പരമ്പര സ്വന്തമാക്കി. പരമ്പര വിജയത്തിനിടയിലും രഹാനയുടെ മോശം ഫോമാണ് ഇന്ത്യക്ക് ആശങ്ക നല്‍കുന്നത്. വീരാട് കോഹ്ലിയുടെ അസാന്നിധ്യത്തില്‍ ടീമിനെ നയിച്ച രഹാനെ 35 ഉം 4 റണ്‍സുമാണ് നേടിയത്. വീരാട് കോഹ്ലി ക്യാപ്റ്റനായി തിരിച്ചെത്തിയതോടെ ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടു. പരിക്ക് കാരണമാണ് ടീമില്‍ ഇല്ലാഞ്ഞത് എന്ന് ബിസിസിഐ വിശിദീകരണം നല്‍കിയത്.
മത്സര ശേഷം മോശം ഫോമിലുള്ള രഹാനയെ പിന്തുണച്ച് ക്യാപ്റ്റന്‍ വീരാട് കോഹ്ലി രംഗത്ത് എത്തി. രഹാനെയുടെ ഫോമിനെക്കുറിച്ച് വിധി പറയാൻ താൻ ആളല്ലെന്ന് കോലി വ്യക്തമാക്കി. ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ അദ്ദേഹത്തിനു മാത്രമേ അറിയൂ എന്നു ചൂണ്ടിക്കാട്ടിയ കോലി, രഹാനെയ്ക്ക് പിന്തുണ ഉറപ്പാക്കേണ്ട ഘട്ടമാണ് ഇതെന്നും അഭിപ്രായപ്പെട്ടു.
” രഹാനയുടെ ഫോമിനെക്കുറിച്ച് വിധി പറയാന്‍ ഞാന്‍ ആളെല്ലാ, ഞാനെന്നല്ലാ അതിനെക്കുറിച്ച് പറയാന്‍ ആര്‍ക്കും പറയാനാകില്ലാ. രഹാനെ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ അദ്ദേഹത്തിനു മാത്രമേ അറിയൂ ”
”ഇത്തരം സന്ദർഭങ്ങളിൽ താരത്തിന് പരമാവധി പിന്തുണ ഉറപ്പാക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. പ്രത്യേകിച്ചും അവർ മുൻപ് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിട്ടുള്ള സാഹചര്യത്തിൽ. ഇത്തരം ഘട്ടങ്ങളിൽ കളിക്കാരോട് കാരണം തേടുന്ന പതിവ് നമുക്കില്ല. നമ്മൾ കാര്യങ്ങൾ ചെയ്യുന്നതും അങ്ങനെയല്ല ” മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിലെ വിജയത്തിനു പിന്നാലെ വീരാട് കോഹ്ലി പറഞ്ഞു.
ടീമില്‍ നടക്കുന്ന കാര്യങ്ങള്‍ എന്താണെന്നും അലട്ടുന്ന പ്രശ്നങ്ങൾ എന്താണെന്നും ഞങ്ങൾക്കറിയാം. പുറത്തു പല കാര്യങ്ങളും നടക്കുന്നുണ്ടാകും അതൊന്നും ഞങ്ങളെ ബാധിക്കാൻ സമ്മതിക്കില്ല. ടീമിലുള്ളവർക്ക് ഞങ്ങൾ ഉറച്ച പിന്തുണ നൽകും. അത് രഹാനെയാണെങ്കിലും മറ്റ് ആരാണെങ്കിലും എന്നും വീരാട് കോഹ്ലി കൂട്ടിചേര്‍ത്തു.