ദേവദത്ത് പടിക്കലിന്റെ അരങ്ങേറ്റം എപ്പോൾ : വമ്പൻ പ്രവചനവുമായി മുൻ ഇന്ത്യൻ ടീം സെലക്ടർ

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലെ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനത്തിൽ ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി ഓപ്പണർ എന്ന വിശേഷണം ചുരുങ്ങിയ കാലയളവിൽ  നേടിയ താരമാണ് ദേവദത്ത് പടിക്കൽ . മറുനാടൻ മലയാളിയായ താരം കഴിഞ്ഞ സീസൺ ഐപിൽ മുതലേ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിന്റെ വിശ്വസ്ത ഓപ്പണർ കൂടിയാണ് .ഇത്തവണ രാജസ്ഥാൻ റോയൽസ് എതിരെ തന്റെ കന്നി ഐപിൽ ശതകം നേടിയ താരം ഇന്ത്യൻ ടീമിൽ വൈകാതെ അങ്ങേറ്റം കുറയ്ക്കുമെന്നാണ് ആരാധകർ  എല്ലാം വിശ്വസിക്കുന്നത് .

കഴിഞ്ഞ ദിവസം വരാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനും ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു .മികച്ച  ഫോമിലുള്ള പടിക്കലിനെ റിസർവ് താരമായി പോലും  സെലക്ഷൻ കമ്മിറ്റി  സ്‌ക്വാഡിൽ ഉൾപ്പെടുത്തിയില്ല എങ്കിലും  കഴിഞ്ഞ സീസൺ ഐപിഎല്ലിൽ ഏറ്റവും മികച്ച എമർജിങ് താരമായ പടിക്കൽ വൈകാതെ ഇന്ത്യൻ ടീമിലേക്ക് പ്രവേശനം നേടും എന്നാണ് മുന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് ഇപ്പോൾ അഭിപ്രായപ്പെടുന്നത് .

“എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ തന്റെ കഴിവ് പൂര്‍ണമായി തെളിയിക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷം കൂടി ഇനിയും  ദേവ്ദത്തിന് ആവശ്യമാണ് . ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമാവാന്‍ ഒരുപാട്  അദ്ദേഹത്തിന്  വർക്ക്‌ ചെയ്യേണ്ടി ഇരിക്കുന്നു .അദ്ദേഹം ആ റേഞ്ചിൽ എത്തുവാൻ  കുറച്ചു സമയം കൂടി വേണ്ടിവരും. തീര്‍ച്ചയായും ഭാവി വാഗ്ദാനമാണ് ദേവ്ദത്ത്. ആർക്കും  അക്കാര്യത്തില്‍ രണ്ട് അഭിപ്രായമില്ല.ഒരു വര്‍ഷത്തിനു ശേഷം ദേവ്ദത്തിനെ നിങ്ങൾ എല്ലാവരും ഉറപ്പായും  ഇന്ത്യന്‍ കുപ്പായത്തില്‍  കാണും “പ്രസാദ് പ്രവചനം വിശദമാക്കി .

Previous articleവാർണറെ മാറ്റിയത് കടുത്ത തീരുമാനം : സഹതാരങ്ങൾക്ക് പോലും വിയോജിപ്പ് ഉണ്ടായിരുന്നു – തുറന്ന് പറഞ്ഞ് ശ്രീവത്സ് ഗോസ്വാമി
Next articleമാലിദ്വീപിലെ ബാറിൽ വാർണറും കമന്‍റേറ്ററും മുന്‍താരവുമായ മൈക്കല്‍ സ്ലേറ്ററും തമ്മിലടിച്ചോ : വാർത്തകളോട് സത്യം തുറന്നു പറഞ്ഞ് താരങ്ങൾ