2021 ഐപിഎല്ലിന്‍റെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വിജയം. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മറികടക്കുകയായിരുന്നു. നാലോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് മുംബൈയെ ഒതുക്കിയത്.
പരിചയസമ്പന്നനായ നവദീപ് സൈനിക്ക് പകരമാണ് ഹര്‍ഷല്‍ പട്ടേല്‍ ടീമിലെത്തിയത്. അവസാന ഓവറില്‍ 1 റണ്‍ മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയതും ഏറെ ശ്രദ്ധേയമായി. ഹര്‍ദ്ദിക്ക് പാണ്ട്യ, ഇഷാന്‍ കിഷാന്‍, പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ട്യ, ജാന്‍സണ്‍ എന്നിവരുടെ വിക്കറ്റുകളാണ് ഹര്‍ഷല്‍ പട്ടേല്‍ നേടിയത്.
അഞ്ചു വിക്കറ്റ് നേട്ടത്തോടെ ഒരു റെക്കോഡും ഹര്‍ഷല്‍ പട്ടേലിനെ തേടിയെത്തി. ഐപിഎല്‍ ചരിത്രത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് ഹര്‍ഷല്‍ പട്ടേല്‍. ഇതിനു മുന്‍പ് 2009 ഐപിഎല്ലില്‍ ഇപ്പോഴത്തെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ രോഹിത് ശര്‍മ്മയുടെ 4 ന് 6 എന്ന പ്രകടനവും 2017 ല്‍ സാമൂവല്‍ ബദ്രിയുടെ 4 ന് 9 എന്ന ബോളിംഗ് പ്രകടനമാണ് മുംബൈ ടീമിനെതിരെയുള്ള ഏറ്റവും മികച്ച പ്രകടനം.