ഹര്‍ദ്ദിക്ക് പാണ്ട്യയെ മുംബൈ ഇന്ത്യന്‍സ് പുറത്താക്കുന്നു. കാരണം ഇത്

മുംബൈ ഇന്ത്യന്‍സിന്‍റെ ജേഴ്സിയില്‍ തിളങ്ങി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്ഥാനം അലങ്കരിച്ച ഹര്‍ദ്ദിക്ക് പാണ്ട്യയെ ടീമില്‍ നിന്നും ഒഴിവാക്കുന്നു. 2022 ഐപിഎല്‍ സീസണിനു മുന്നോടിയായി നടക്കുന്ന ലേലത്തില്‍ ഹര്‍ദ്ദിക്ക് പാണ്ട്യ പോകേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ സീസണിനു മുന്നോടിയായി രണ്ട് പുതിയ ടീമുകള്‍ കൂടി എത്തുന്നുണ്ട്. സിവിസി ക്യാപിറ്റല്‍സിന്‍റെ അഹമ്മദാബാദ് ആസ്ഥാനമായുള്ള ടീമും, ലക്നൗല്‍ നിന്നും ഗോയേങ്ക ഗ്രൂപ്പിന്‍റെ പുതിയ ടീമാണ് എത്തുന്നത്. പുതിയ രണ്ട് ടീം എത്തുന്നതോടെ ഡിസംമ്പറില്‍ മെഗാ ലേലം നടക്കും.

പുതിയ സീസണില്‍ മെഗാലേലം നടക്കുന്നത് മുംബൈ ഇന്ത്യന്‍സിനു വന്‍ തിരിച്ചടിയായണ്. ടീമിന്‍റെ വന്‍ വിജയത്തിനു കാരണക്കാരായ പല താരങ്ങള്‍ക്കും ഫ്രാഞ്ചൈസി വിടേണ്ടതായി വരും. അതിലെ പ്രധാന താരം ഹര്‍ദ്ദിക്ക് പാണ്ട്യയായിരിക്കും. നിലവില്‍ ബൗള്‍ ചെയ്യാത്ത താരം സ്പെഷ്യലിസ്റ്റ് ബാറ്റസ്മാനായാണ് ടീമില്‍ കളിക്കുന്നത്.

” മൂന്നു പേരെ നിലനിര്‍ത്തുകയും, ഒരു റൈട് ടു മാച്ച് കാര്‍ഡ് അടങ്ങിയതാവാനാണ് ബിസിസിഐ തീരുമാനിക്കുക. അല്ലെങ്കില്‍ നാലു താരങ്ങളെ. രോഹിത് ശര്‍മ്മ, ജസ്പ്രീത് ബൂംറ എന്നിവര്‍ എന്തായാലും തിരഞ്ഞെടുക്കും. മൂന്നാമതായി കീറോണ്‍ പൊള്ളാര്‍ഡ്. ഈ മൂന്നു താരങ്ങള്‍ തുടരുന്നതാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ശക്തി. ” ഐപിഎല്‍ ഒഫീഷ്യല്‍ പിടിഐ യോട് പറഞ്ഞു.

” നിലവില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ നിലനിര്‍ത്താന്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് സാധ്യത. വരുന്ന ലോകകപ്പ് മത്സരങ്ങളില്‍ തിളങ്ങിയാലും ചാന്‍സുകള്‍ വളരെ കുറവാണ്. സൂര്യകുമാര്‍ യാദവ് അല്ലെങ്കില്‍ ഇഷാന്‍ കിഷനായിരിക്കും നാലാം സ്ഥാനത്തേക്ക് നോക്കുന്നത്. ” ഐപിഎല്‍ ഒഫീഷ്യല്‍ പറഞ്ഞു.

പഴയതുപോലെ പന്തെറിയാന്‍ കഴിയാത്തതാണ് ഹര്‍ദ്ദിക്ക് പാണ്ട്യക്ക് തിരിച്ചടിയാകുന്നത്. പുറംഭാഗത്തെ ശസ്ത്രക്രിയക്ക് ശേഷം ഹര്‍ദ്ദിക്ക് ബൗളിംഗ് പരിമിതപ്പെടുത്തിയിരിക്കുകയാണ്.

Previous articleഇന്ത്യയുടെ പ്രശ്നം ഇതാണ് :മുന്നറിയിപ്പ് നൽകി മുൻ ഓസ്ട്രേലിയൻ താരം
Next article“എനിക്ക് ക്യാപ്റ്റനാവണം”. ഡല്‍ഹി വിടാനൊരുങ്ങി ശ്രേയസ്സ് അയ്യര്‍