ബാറ്റും ബോളും ചെയ്താലാണ് ഓള്‍റൗണ്ടര്‍ എന്ന് വിളിക്കാനാകൂ. ഹാര്‍ദ്ദിക്കിനെതിരെ കപില്‍ദേവ് രംഗത്ത്.

ബൗള്‍ ചെയ്യാതിരിക്കുന്ന ഇന്ത്യന്‍ താരം ഹാര്‍ദ്ദിക്ക് പാണ്ട്യയെ ഓള്‍റൗണ്ടര്‍ എന്ന് എങ്ങനെ വിളിക്കും എന്ന് ചോദിച്ച് മുന്‍ താരം കപില്‍ ദേവ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ സഥാനം ഏറെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ടൂര്‍ണമെന്‍റില്‍ വെറും രണ്ടോവര്‍ മാത്രമാണ് എറിഞ്ഞത്. ഹര്‍ദ്ദിക്ക് പാണ്ട്യക്ക് സംഭവിച്ച പുറത്തെ പരിക്കിനെതുടര്‍ന്നാണ് താരത്തിനു പന്തെറിയാന്‍ കഴിയാത്തത്.

ഫിറ്റ്നെസ് പ്രശ്നങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ന്യൂസിലന്‍റിനെതിരെയുള്ള പരമ്പരയില്‍ നിന്നും ഹാര്‍ദ്ദിക്കിനെ ഒഴിവാക്കിയിരുന്നു. ” ഓള്‍റൗണ്ടര്‍ എന്നു വിളിക്കണമെങ്കില്‍ രണ്ട് ജോലിയും ചെയ്യണം. അവന്‍ ബോള്‍ ചെയ്യുന്നില്ലാ എങ്കില്‍ എങ്ങനെയാണ് ഓള്‍റൗണ്ടര്‍ എന്നു വിളിക്കുക. ആദ്യം പരിക്കില്‍ നിന്നും മുക്തനായി പന്തെറിയട്ടെ ” കപില്‍ ദേവ് പറഞ്ഞു. അദ്ദേഹം ഒരു ബാറ്ററായി ഇന്ത്യന്‍ ടീമില്‍ പ്രാധാന്യമാണ് എന്നും കുറേ മത്സരങ്ങളില്‍ കളിച്ച് പന്തെറിഞ്ഞതിനു ശേഷം ഓള്‍റൗണ്ടര്‍ എന്നു വിളിക്കാം എന്നും കപില്‍ദേവ് കൂട്ടിചേര്‍ത്തു.

324058

ദ്രാവിഡ് എന്ന ക്രിക്കറ്റിനേക്കാള്‍ ദ്രാവിഡ് എന്ന കോച്ചിനു തിളങ്ങാനാകുമെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വ്യക്തമാക്കി. ” ക്രിക്കറ്റില്‍ അദ്ദേഹത്തേക്കാള്‍ മികച്ചതായി ആരുമില്ലാ. ഞാന്‍ അദ്ദേഹത്തിന്‍റെ പ്രകടനം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ” കപില്‍ദേവ് പറഞ്ഞു.

Previous articleരണ്ടാം ദിനം ഇന്ത്യയെ വീഴ്ത്തി കിവീസ് :ഓപ്പണിങ്ങിൽ തകർപ്പൻ തുടക്കം
Next articleഗാംഗുലി അന്ന് ത്യാഗം ചെയ്തതുകൊണ്ട് ധോണി സൂപ്പര്‍ താരമായി