ഹാര്‍ദ്ദിക്ക് ❛ജൂനിയര്‍ ധോണി❜. പ്രശംസയുമായി ഗുജറാത്ത് സഹതാരം

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യയെ പ്രശംസിച്ചു സഹതാരം സായി കിഷോര്‍. ഇതിഹാസ താരം മഹേന്ദ്ര സിങ്ങ് ധോണിയുമായി സാമ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധോണിയുടെ ജൂനിയര്‍ പതിപ്പാണ് ഹാര്‍ദ്ദിക്ക് പാണ്ട്യ എന്നാണ് സായി കിഷോര്‍ വിശേഷിപ്പിച്ചത്.

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ അരങ്ങേറ്റ സീസണില്‍ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് സാധിച്ചിരുന്നു. കലാശപോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചാണ് ഗുജറാത്ത് ടൈറ്റന്‍സ് കിരീടം സ്വന്തമാക്കിയത്. സീസണിലുടനീളം മികച്ച ക്യാപ്റ്റന്‍സി പ്രകടനവുമായി ഹാര്‍ദ്ദിക്ക് പാണ്ട്യ പ്രശംസ ഏറ്റു വാങ്ങിയിരുന്നു.

16329742 4ad7 4568 9a09 44f1949bb3f0 1

ഇപ്പോഴിതാ ഹാര്‍ദ്ദിക്ക് പാണ്ട്യയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സഹതാരം സായി കിഷോര്‍. ധോണിയെ പോലെ തന്റെ കളിക്കാരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാനുള്ള മികവ് ഹാർദിക്കിനുമുണ്ടെന്ന് സായ് കിഷോര്‍ പറഞ്ഞു. ധോണിയെ പോലെ തന്നെ ടീമിന്റെ നേട്ടങ്ങൾക്കാണ് ഹാർദിക്കും പ്രാധാന്യം യുവതാരം പറഞ്ഞു.

c2954dc7 6de4 4c6e ad06 a9783091bea6

” വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനാണ്, ധോണിയും ഹാർദിക്കും മുൻഗണന നൽകുന്നത്. ഹാർദിക്കിനെ ധോണിയുടെ ജൂനിയര്‍ പതിപ്പ് എന്ന് വിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.” – സായ് കിഷോർ പറഞ്ഞു.

22004263 25b0 482a b3b3 b9ea201038ef

നേരത്തെ ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലായിരുന്നു സായി കിഷോര്‍. ഇത്തവണ മെഗാലേലത്തില്‍ 3 കോടി രൂപക്കാണ് ഗുജറാത്ത് ടൈറ്റന്‍സ് താരത്തെ സ്വന്തമാക്കിയത്. മധ്യനിരയില്‍ റണ്‍ നിയന്ത്രിച്ച താരം 5 മത്സരങ്ങളില്‍ 6 വിക്കറ്റ് വീഴ്ത്തി.

Previous articleആ കൂട്ടുകെട്ട് ലോകകപ്പിൽ നിർണായകം, 14-20 ഓവറുകളിൽ അവർ ഉണ്ടായാൽ 100-120 റൺസ് വരെ നേടാം; സുനിൽ ഗവാസ്കർ.
Next articleഒരു വർഷം രണ്ട് ഐപിൽ വരട്ടെ : നിർദ്ദേശം മുന്നോട്ട് വെച്ച് രവി ശാസ്ത്രി