ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച നായകന്‍മാരില്‍ ഒരാളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണി. ധോണിയുടെ കാലയളവില്‍ ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവ ഇന്ത്യ സ്വന്തമാക്കി. ഇപ്പോഴിതാ ധോണിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രേഗ് ചാപ്പല്‍. “ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റര്‍മാരിലൊരാള്‍” എന്നാണ് മുന്‍ ഓസ്ട്രേലിയന്‍ താരത്തിന്‍റെ വിശേഷണം. തീരുമാനങ്ങള്‍ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ കാലഘട്ടത്തിലെ മറ്റു കളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കിയെന്ന് ചാപ്പല്‍ പറഞ്ഞു.
“ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കോച്ചിംഗ് സൗകര്യങ്ങള്‍ വിരളമാണ്, ഔപചാരിക പരിശീലനമില്ലാതെ ചെറുപ്പക്കാര്‍ തെരുവുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും കളിക്കുന്നു. ഇപ്പോഴത്തെ പല താരങ്ങളും കളി പഠിച്ചത് ഇവിടങ്ങളില്‍ നിന്നാണ്. അതിലൊരാളാണ് റാഞ്ചിയില്‍ നിന്ന് എത്തിയ ധോണിയും. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് തന്റെ കഴിവ് വികസിപ്പിക്കുകയും കളി പഠിക്കുകയും ചെയ്ത ഒരു ബാറ്ററുടെ മികച്ച ഉദാഹരണമാണ് ധോണി.”
“വ്യത്യസ്ത പിച്ചുകളില്‍ പരിചയസമ്പന്നരായ താരങ്ങള്‍ക്കെതിരെ കളിച്ചതിനൊപ്പം ധോണി തന്‍റെ തന്ത്രങ്ങളും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിച്ചു. ഇതാണ് ധോണിയെ സമകാലികരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും കൂര്‍മ്മബുദ്ധിശാലിയായ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ധോണി” ചാപ്പല്‍ പറഞ്ഞു.
ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോഡ്
FORMAT | MATCHES | WON | LOST | TIED | DRAW/NR |
---|---|---|---|---|---|
TEST | 60 | 27 | 18 | 0 | 15 |
ODI | 200 | 110 | 74 | 5 | 11 |
T20 | 72 | 41 | 28 | 1 | 2 |