‘പറക്കും മാക്സ്വെല്‍’ സീസണിലെ ആദ്യ മത്സരം അവിസ്മരണീയമാക്കി ഓസ്ട്രേലിയന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ സീസണിലെ ആദ്യ വിജയം നേടിയാണ് മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂരിനെതിരെ ഇറങ്ങിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനായി രോഹിത് ശര്‍മ്മയും – ഇഷാന്‍ കിഷനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 50 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

എന്നാല്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് വീണതോടെ മുംബൈ ഇന്ത്യന്‍സിന്‍റെ തകര്‍ച്ച ആരംഭിച്ചു. ഇഷാന്‍ കിഷാന്‍, ഡെവാള്‍ഡ് ബ്രവിസ് എന്നിവരുടെ വിക്കറ്റ് വീണതോടെ 62 ന് 3 എന്ന നിലയിലായിരുന്നു. പിന്നീട് ബാറ്റ് ചെയ്യാന്‍ എത്തിയത് ഈ സീസണിലെ താരോദയമായ തിലക് വര്‍മ്മയായിരുന്നു.

പത്താം ഓവറിലെ അഞ്ചാം പന്തില്‍ മുട്ടിയിട്ട് അതിവേഗ സിംഗിള്‍ എടുക്കാന്‍ തിലക് വര്‍മ്മ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ചെന്ന് വീണതാകട്ടെ ഗ്ലെന്‍ മാക്സ്വെലിന്‍റെ അരികിലും. ഒരു അതിവേഗ ഡൈവിലൂടെ ഓസ്ട്രേലിയന്‍ താരം സ്റ്റംപില്‍ കൊള്ളിക്കുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെ തിലക് വര്‍മ്മ പുറത്തായി. ഇതോടെ മുംബൈ ഇന്ത്യന്‍സ് 62 ന് 4 എന്ന നിലയിലായി.

image 28

സീസണിലെ ആദ്യ മത്സരമാണ് ഗ്ലെന്‍ മാക്സ്വെല്‍ കളിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഓസ്ട്രേലിയന്‍ താരത്തിന്‍റെ വിവാഹം. ഇപ്പോഴിതാ റണ്ണൗട്ടിലൂടെ വമ്പന്‍ തിരിച്ചു വരവ് നടത്തുകയാണ് മാക്സ്വെല്‍.

Previous articleഇത് ചെന്നൈ ചരിത്രത്തില്‍ രണ്ടാം തവണ മാത്രം. അന്ന് തുടര്‍ തോല്‍വികളുമായി എത്തി സീസണ്‍ അവസാനിപ്പിച്ചത് കിരീടവുമായി.
Next articleതല താഴ്ത്തി മടങ്ങാന്‍ സൂര്യകുമാര്‍ യാദവ് അനുവദിക്കില്ലാ ; വീണ്ടും രക്ഷകനായി അവതരിച്ചു.