ഐപിഎല്ലിലെ ഏറ്റവും പ്രശസ്ത താരമാണ് ക്രിസ് ഗെയ്ൽ .ടി:20 ക്രിക്കറ്റിലെ ഒട്ടുമിക്ക ബാറ്റിംഗ് റെക്കോർഡുകളും സ്വന്തമാക്കിയിട്ടുള്ള വിൻഡീസ് താരം പലപ്പോഴും ഏറെ ആവേശവാനായിട്ടാണ് മൈതാനത്തിൽ കാണാറുള്ളത് ഇപ്പോൾ പഞ്ചാബ് കിങ്‌സ് ടീമംഗമായ താരം സീസണിലെ ആദ്യ മത്സരത്തിൽ ഒരു വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ചവെച്ചിരുന്നു .ആദ്യ മത്സരത്തില്‍ താരം രാജസ്ഥാന്‍ റോയല്‍സിനെിരെ 29 പന്തില്‍ 40 റൺസാണ് അടിച്ചെടുത്തത് .
ഗെയ്‌ലിനെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങള്‍ പഞ്ചാബ് കിങ്‌സ് ടീമിലെ സഹതാരമായ മുഹമ്മദ് ഷമി പങ്കുവെച്ചിരുന്നു .ഇതാണ് ക്രിക്കറ്റ് ലോകത്തിലെ പ്രധാന ചർച്ച വിഷയം .
ഇന്ത്യൻ പേസർ ഷമിയുടെ വാക്കുകൾ ഇപ്രകാരമാണ് “ഇന്ത്യന്‍ സംസ്‌കാരം ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ക്രിസ് ഗെയ്ല്‍.പലപ്പോഴും ഹിന്ദി സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഗെയ്ല്‍. എല്ലായ്‌പ്പോഴും എന്തെങ്കിലും തമാശയുണ്ടാക്കി കൊണ്ടിരിക്കും. സഹതാരങ്ങൾക്കൊപ്പം ഇംഗ്ലീഷ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പെട്ടന്ന് ഹിന്ദി പറയാന്‍ ശ്രമിക്കും ഗെയ്ല്‍. താരം വളരെ ഏറെ ക്രിക്കറ്റിനെ ഇപ്പോഴും ആസ്വദിക്കുന്നുണ്ട് ” ഷമി ഡ്രസിങ് റൂമിലെ രസകരമായ വിശേഷങ്ങൾ വെളിപ്പെടുത്തി .
“ടീമിലുള്ള പഞ്ചാബി താരങ്ങള്‍ എല്ലാം ഗെയ്‌ലിനെ പഞ്ചാബി ഭാഷ പഠിപ്പിക്കാനും ശ്രമിക്കാറുണ്ട്. ഒരുപാട് കാലങ്ങളായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുണ്ട്. പരിചയസമ്പത്തുള്ള താരമാണ്. നല്ല വ്യക്തിത്വത്തിന് ഉടമ കൂടിയാണ് ഗെയല്‍. അദ്ദേഹം ഇന്ത്യന്‍ സംസ്‌കാരം ഒരുപാട് ഇഷ്ടപ്പെടുന്നു .ഈ സീസണിലും ഗെയ്ൽ ടീമിന് വളരെയേറെ മികച്ച പ്രകടനങ്ങൾ സമ്മാനിക്കും ” ഷമി തന്റെ പ്രതീക്ഷകൾ പ്രകടപ്പിച്ചു .