മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീറിനു വധ ഭീക്ഷണി. ഐ.എസ്.ഐ.എസ് കാശ്മീരാണ് ഗംഭീറിനെതിരേ വധഭീഷണിയുയര്‍ത്തിയതെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. ഈമെയിലിലൂടെയായിരുന്നു വധ ഭീക്ഷിണി. ഇതിനെ തുടര്‍ന്ന് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ ഡല്‍ഹി പോലീസ് സുരക്ഷ ശക്തിപ്പെടുത്തി.
ഭീഷണിപ്പെടുത്തിയവരെ ഉടന്‍ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്ന് സെന്‍ട്രല്‍ ഡി.സി.പി ശ്വേത ചൗഹാന്‍ അറിയിച്ചു. ” ചൊവ്വാഴ്ച്ച വൈകുന്നേരം ഗൗതം ഗംഭീറിന്‍റെ ഒഫീഷ്യല്‍ മെയില്‍ ഐഡിയില്‍ ഐ.എസ്.ഐ.എസ് കാശ്മീറിന്‍റെ മെയില്‍ വന്നു. ഗൗതം ഗംഭീറിന്‍റെയും കുടുംബത്തിനേയും വധിക്കുമെന്നാണ് ഭീക്ഷണി. അതിനാല്‍ ഇക്കാര്യം അന്വേഷിക്കുകയും ആവശ്യമായ സുരുക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയും വേണം ” ഗൗതം ഗംഭീറിന്‍റെ സെക്രട്ടറി അയച്ച പരാതിയില്‍ പറയുന്നു.
ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിയ ഗംഭീര്‍ 2018-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 2019-ല്‍ അദ്ദേഹം കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.