ഡബിള്‍ സെഞ്ചുറിക്ക് ശേഷം പതറുന്ന ഇഷാന് ഉപദേശവുമായി ഗൗതം ഗംഭീര്‍

ബംഗ്ലാദേശിനെതിരെ ഡബിള്‍ സെഞ്ചുറി നേടികൊണ്ട് ആരാധകരെ അമ്പരപ്പിച്ച താരമാണ് ഇഷാന്‍ കിഷന്‍. എന്നാല്‍ ഡബിള്‍ നേടിയതിനു പിന്നാലെ യുവതാരത്തിനു, പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ന്യൂസിലന്‍റിനെതിരെയുള്ള രണ്ടാം ടി20 യില്‍ 39 ബോളുകളില്‍ നിന്നും 19 റണ്‍സാണ് താരം നേടിയത്.

ഇപ്പോഴിതാ താരത്തിനു ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സ്ഥിരമായി സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കണം എന്ന നിര്‍ണായക ഉപദേശമാണ് ഗംഭീര്‍ നല്‍കിയത്.

ishan six

” ഇഷാന്‍ കിഷന്‍ സ്പിന്നര്‍മാര്‍ക്കെതിരേ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുകാണ്. ഇഷാനു മാത്രമല്ല ഇന്ത്യന്‍ ടീമിന് ആകെയുള്ള ഒരു പ്രശ്‌നമാണിത്. വലിയ സിക്‌സറുകള്‍ അടിക്കുകയെന്നത് എളുപ്പമുള്ള കാര്യമാണ്. അതോടൊപ്പം സ്ഥിരമായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ശ്രമിക്കണം. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചുകളില്‍ ഇതു വളരെ പ്രധാനമാണ് ” ഗംഭീര്‍ പറഞ്ഞു.

“യുവ താരങ്ങള്‍ എങ്ങനെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യണമെന്ന് വേഗത്തിൽ പഠിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു, കാരണം ഇത്തരമൊരു വിക്കറ്റിൽ ഗ്രൗണ്ടിൽ ഇറങ്ങി ആ വലിയ സിക്‌സറുകൾ അടിക്കുന്നത് എളുപ്പമല്ല. ഇരട്ട സെഞ്ച്വറി നേടിയതിന് ശേഷം ബാറ്റ് ചെയ്ത രീതിയാണ് അതിശയിപ്പിക്കുന്നത്. അതിനുശേഷം അവന്‍ കഷ്ടപ്പെട്ടു,എല്ലാവരും കരുതിയത് ആ ഇന്നിങ്‌സോടെ അവന്റെ കരിയര്‍ ഗ്രാഫ് മുകളിലേക്കു പോവുമെന്നായിരുന്നുവെന്നാണ് ”ഗംഭീർ കൂട്ടിച്ചേർത്തു.

Previous articleസെലക്ടർമാരുടെ വാതിൽ മുട്ടുകയല്ല, അവൻ ഇപ്പോൾ ആ വാതിൽ കത്തിക്കുകയാണ്; യുവതാരത്തെക്കുറിച്ച് അശ്വിൻ.
Next articleഅന്ന് സംഭവിച്ചു പോയതാണ്, അതിര് കടന്നുപോയി, ഒന്നും മനപ്പൂർവമായിരുന്നില്ല; ഡച്ച് താരത്തിനോടുള്ള പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് മെസ്സി