രോഹിത് ശര്‍മ്മയെ നായകനാക്കിയതിനു പിന്നില്‍. ഗാംഗുലി വെളിപ്പെടുത്തുന്നു.

രോഹിത് ശര്‍മ്മയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനാക്കാനുള്ള തീരുമാനം ബിസിസിഐയും സെലക്ടേഴ്സും ഒന്നിച്ച് എടുത്ത തീരുമാനമാണ് എന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. സൗത്താഫ്രിക്കന്‍ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപനത്തോടൊപ്പമാണ് രോഹിത് ശര്‍മ്മയെ നായകനാക്കി ബിസിസിഐ പ്രഖ്യാപിച്ചത്. സൗത്താഫ്രിക്കന്‍ പരമ്പരയില്‍ രോഹിത് ശര്‍മ്മ നായകസ്ഥാനം ഏറ്റെടുക്കും.

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ വീരാട് കോഹ്ലി നല്‍കിയ എല്ലാ സംഭാവനകള്‍ക്കും സൗരവ് ഗാംഗുലി പറഞ്ഞു. രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കിയ കാര്യങ്ങളെ പറ്റി ഗാംഗുലി വെളിപ്പെടുത്തുകയും ചെയ്തു.

20211208 192703

” ഇത് ബിസിസിഐയും സെലക്ടേഴ്സും ഒന്നിച്ചെടുത്ത തീരുമാനമാണ്. ടി20 നായകസ്ഥാനത്ത് നിന്നും ഒഴിയരുത് എന്ന് ബിസിസിഐ അപേക്ഷിച്ചിരുന്നു. പക്ഷേ അത് അദ്ദേഹം കേട്ടില്ലാ. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ നല്ലതല്ലാ എന്നാണ് സെലക്ടേഴ്സ് കരുതുന്നത് ” രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കിയതിനു പിന്നിലെ കാരണങ്ങള്‍ ഗാംഗുലി പറഞ്ഞു.

രോഹിത് ശര്‍മ്മയുടെ നായകമികവില്‍ പ്രതീക്ഷയുണ്ടെന്നും, വീരാട് ടെസ്റ്റ് ടീമിന്‍റെ നായകനായി തുടരുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് സുരക്ഷിത കരങ്ങളില്‍ എന്നാണ് ഗാംഗുലി വിശേഷിപ്പിച്ചത്. സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ടെസ്റ്റ് സ്ക്വാഡില്‍ രോഹിത് ശര്‍മ്മയെയാണ് വൈസ് ക്യാപ്റ്റനായി നിയോഗിച്ചട്ടുള്ളത്. ഡിസംമ്പര്‍ 26 നാണ് ആദ്യ ടെസ്റ്റ് മത്സരം.

Previous articleവീരാട് കോഹ്ലിയെ ആര്‍ക്കാണ് അവഗണിക്കാനാവുക. രോഹിത് ശര്‍മ്മ ചോദിക്കുന്നു.
Next articleഎന്‍റെ ലക്ഷ്യം കിരീടം. സെഞ്ചുറി അല്ല; പ്ലാൻ വ്യക്തമാക്കി രോഹിത് ശർമ്മ