വലിയ ടൂര്‍ണമെന്‍റുകള്‍ ജയിക്കാന്‍ രോഹിത് ശര്‍മ്മക്ക് അറിയാം. പ്രശംസയുമായി ഗാംഗുലി

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ വളരെ അധികം ഞെട്ടിച്ചാണ് ഏകദിന ക്യാപ്റ്റൻസി റോൾ വിരാട് കോഹ്ലിക്ക് നഷ്ടമായത്. രോഹിത് ശർമ്മയെ ടി :20 ക്ക് പിന്നാലെ ഏകദിന ഫോർമാറ്റിലും നായകനായി ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നിയമിച്ചപ്പോൾ എല്ലാ അർഥത്തിലും കോഹ്ലിയെ അപമാനിച്ചുവെന്നുള്ള വിമർശനവും ശക്തമാണ്. എന്നാൽ രോഹിത് ശർമ്മ നായകനായി എത്തുന്ന സാഹചര്യത്തെ വിശദമാക്കുകയാണ് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റ്‌ കൂടിയായ സൗരവ് ഗാംഗുലി. വലിയ ടൂർണമെന്റുകളിൽ എങ്ങനെ കിരീടം നേടണമെന്ന് അറിയാവുന്ന നായകനാണ് രോഹിത് എന്നും പറഞ്ഞ ഗാംഗുലി വിരാട് കോഹ്ലിയുടെ സേവനത്തെയും വാനോളം പുകഴ്ത്തി.

വലിയ ടൂർണമെന്റുകളിൽ എങ്ങനെ ടീമിനെ നയിക്കണമെന്നും എങ്ങനെ എല്ലാം കാര്യങ്ങൾ മികവോടെ പ്ലാൻ ചെയ്യണമെന്നും രോഹിത് ശർമ്മക്ക് നല്ലത് പോലെ അറിയാമെന്നും പറഞ്ഞ സൗരവ് ഗാംഗുലി അദ്ദേഹത്തിൽ വളരെ അധികം പ്രതീക്ഷകളാണ് ഇന്ത്യൻ ക്രിക്കറ്റ്‌ ടീം സെലക്ടർമാർക്കുള്ളതെന്നും ഗാംഗുലി വ്യക്തമാക്കി. നേരത്തെ ടി :20 ലോകകപ്പിന് പിന്നാലെയാണ് വിരാട് കോഹ്ലി ടി :20 ക്യാപ്റ്റൻസി ഒഴിഞ്ഞതെങ്കിലും ഏകദിന നായകനായി 2023 ലോകകപ്പ് വരെ തുടരുവാൻ വിരാട് കോഹ്ലി ആഗ്രഹിച്ചിരുന്നു. അതേസമയം ലിമിറ്റഡ് ഫോർമാറ്റിൽ ഒരു നായകൻ എന്നുള്ള ശക്തമായ തീരുമാനത്തിലേക്ക് സെലക്ഷൻ കമ്മിറ്റിയടക്കം എത്തിയത് കോഹ്ലിക്ക് തിരിച്ചടിയായി മാറി

“ലിമിറ്റഡ് ഓവർ ടീമിന്റെ നായകൻ എന്നുള്ള നിലയിൽ രോഹിത് ശർമ്മയിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. കൂടാതെ തന്റെ ക്യാപ്റ്റൻസി മികവ് എന്തെന്ന് പല തവണ രോഹിത് തെളിയിച്ചതാണ്. പ്രതിസന്ധി സമയത്തും നന്നായി ടീമിനെ നയിക്കാനുള്ള വഴി അദ്ദേഹത്തിന് അറിയാം. ആ വിശ്വാസമാണ് അദ്ദേഹത്തെ ടീമിന്റെ നായകനാക്കി മാറ്റാനുള്ള കാരണവും. കൂടാതെ വലിയ ടൂർണമെന്റുകളിൽ എങ്ങനെ മുന്നേറണമെന്നതും കിരീടം കരസ്ഥമാക്കണമെന്നതും രോഹിത്തിന് അറിയാം. ഐപില്ലിൽ 5 കിരീടങ്ങൾ നേടി അദ്ദേഹം അത് തെളിയിച്ചു കഴിഞ്ഞതാണ്.വിരാട് കോഹ്ലി പോലും കളിക്കാതെ ഏഷ്യ കപ്പ്‌ കിരീടം നമ്മൾ നേടിയത് രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റൻസിയിലാണ്.”ഗാംഗുലി വാചാലനായി.

സൗത്താഫ്രിൻ പര്യടനം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വളരെ അധികം നിർണായകമാണ്. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി മൂന്ന് മത്സര ടെസ്റ്റ്‌ പരമ്പര കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ഏറെ നാളുകൾക്ക് ശേഷം ഒരു ടെസ്റ്റ്‌ പരമ്പര ജയമാണ് സൗത്താഫ്രിക്കൻ മണ്ണിൽ ലക്ഷ്യമിടുന്നത്.

Previous articleഇനിയും അവനെ തിരഞ്ഞെടുക്കാന്‍ എത്ര റണ്‍സ് നേടണം ? ഇന്ന് അല്ലെങ്കില്‍ പിന്നെ എപ്പോഴാണ് ?
Next articleഅന്ന് കോഹ്ലി എന്താണ് പറഞ്ഞത് ? ബാബർ അസം പറയുന്നു