ധോണിക്കെതിരെ ഗംഭീർ നടത്തിയ ആരോപണങ്ങളെ ശരിവെച്ച് ഇന്ത്യൻ താരം

dhoni gambhir cricket today

2011 ഏകദിന വേൾഡ് കപ്പിൻ്റെ ഹീറോ പരിവേഷം ധോണിക്ക് മാത്രം നൽകിയത് മീഡിയേയും ബ്രോഡ്കാസ്റ്റും ആണെന്ന ഗൗതം ഗംഭീറിൻ്റെ വിവാദ പരാമർശത്തെ സപ്പോർട്ട് ചെയ്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ.

ലോകകപ്പിൽ ഉജ്ജ്വല പോരാട്ടം നടത്തിയ ഒത്തിരി താരങ്ങളെ പരിഗണിക്കാതെ ധോണിക്ക് മാത്രം ടൈറ്റിൽ ക്രെഡിറ്റ് നൽകിയതിൽ ഗംഭീർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.”താര ആരാധന സംസ്‌കാരം ഇന്ത്യ തള്ളിക്കളയേണ്ടതാണ്. ഏത് മേഖലയിലായാലും താരങ്ങള ആരാധിക്കുന്നത് അവസാനിപ്പിക്കണം. ഇന്ത്യ ആകണം എല്ലാവർക്കും പ്രധാന്യം. സോഷ്യൽ മീഡിയയും പ്രക്ഷേകരും ചേർന്നാണ് ഇത്തരം കാര്യങ്ങൾ പടച്ചുണ്ടാക്കുന്നത് “. ഗംഭീർ പറഞ്ഞു.

ഗംഭീറിൻ്റെ അഭിപ്രായത്തെ സപ്പോർട്ട് ചെയ്ത് പ്രവീൺ കുമാർ പറഞ്ഞു “ഗൗതം ഭായ് പറഞ്ഞത് ശരിയാണ്. യുവരാജ് സിംഗ് 15 വിക്കറ്റും ഒരുപാട് റൺസും നേടി. സഹീർ ഖാൻ 21 വിക്കറ്റ് വീഴ്ത്തി. 2007 ടി20 ലോകകപ്പിലും 2011ലും ഗൗതം ഗംഭീർ മാച്ച് വിന്നിങ്ങ് പെർഫോമൻസ് നടത്തിയിരുന്നു.2011ലെ ഫൈനലിലാണ് പ്രധാനമായും ധോണി റൺസ് നേടിയത്. ബാറ്റർമാരുടെയും ബൗളർമാരുടെയും സംഭാവനകൾ ഉണ്ടായാലേ ടീമിന് ജയിക്കാനാകൂ. ഒരു കളിക്കാരന് ടീമിനായി ട്രോഫി നേടാൻ കഴിയില്ല”.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

ഇന്ത്യക്കായി 6 ടെസ്റ്റുകളും 68 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ച പ്രവീൺ കുമാർ യഥാക്രമം 27, 77, 8 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
“1980കൾ മുതൽ ഇന്ത്യൻ ക്രിക്കറ്റിൽ ഹീറോ സംസ്കാരം ഉണ്ട്. ഇതൊരു അനർത്ഥമായ ആചാരമാണ്. താരങ്ങൾ ക്രിക്കറ്റ് എന്ന സ്പോർട്ടിനേക്കാൾ വലുതാവുന്നു. നിലവിൽ കൂടുതൽ ബ്രാൻ്റുകൾ ഉള്ളയാൾക്ക് ആണ് കൂടുതൽ ഫെയിം ലഭിക്കുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to Top