കോവിഡ് പ്രതിരോധ മരുന്ന് വിതരണം : വിവാദത്തിലായി ഗൗതം ഗംഭീർ

പ്രമുഖ ഇന്ത്യൻ താരവും ഇപ്പോഴത്തെ ഡൽഹി ബിജെപി എംപിയുമായ ഗൗതം  ഗംഭീറിന് ആഴ്ചകൾ മുൻപുണ്ടായ  കോവിഡ്  മരുന്ന് വിതരണത്തിലെ വിവാദത്തിൽ വീണ്ടും തിരിച്ചടി. കോവിഡ്    ചികിത്സക്കുള്ള മരുന്നുകൾ  അളവിൽ കൂടുതൽ കൈവശം വെച്ചതിനാണ്   ഇപ്പോൾ മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന്  ദില്ലി ഹൈക്കോടതി ഉത്തരവിട്ടത് .

കോവിഡ്  രോഗബാധ മാറ്റുന്നതിൽ ഏറെ  ശ്രദ്ധേയമായ ഫാബി  ഫ്‌ളൂ മരുന്നാണ്  രോഗികള്‍ക്ക്  വൻതോതിൽ ഗംഭീർ  നേതൃത്വത്തിൽ വിതരണം ചെയ്‌തത് .ഇക്കാര്യത്തിൽ നിയമ വിരുദ്ധ നടപടി  ഗൗതം ഗംഭീർ ഭാഗത്ത്‌ നിന്നുണ്ടായതായി ഉയർന്ന പരാതിയിൽ ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ  വിശദമായ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.  കൂടാതെ ഇക്കാര്യത്തിൽ ഒരാഴ്ചക്കകം വിശദമായ അന്വേഷണ പുരോഗതി റിപ്പോർട്ടും സമർപ്പിക്കാൻ കോടതി നിർദ്ദേശമുണ്ട് . തന്റെ ഡൽഹി  മണ്ഡലത്തിൽ  രോഗികൾക്ക് ഏതാനും ചില കോവിഡ് പ്രതിരോധ മരുന്നുകളും ഒപ്പം ഓക്‌സിജന്‍ സിലിണ്ടറുകളും   എത്തിക്കുന്നതില്‍ മുന്‍കൈ  എടുത്ത ഗംഭീറിന്റെ നടപടിയെ സോഷ്യൽ മീഡിയ ആരാധകരും ഒപ്പം ഒട്ടേറെ ആളുകൾ അഭിനന്ദിച്ചിരുന്നു .

എന്നാൽ  ഗംഭീർ ചെയ്ത പ്രവർത്തി വളരെ അനുചിതമെന്നാണ് കോടതി പരാമർശം .ഗൗതം ഗംഭീർ ചെയ്തത് വലിയ കാര്യമാകാം എന്ന് പറഞ്ഞ കോടതി പക്ഷേ ഇത്തരത്തിൽ മരുന്ന് വലിയ അളവിൽ സൂഷിക്കുന്നതിലെ തെറ്റ്  ചൂണ്ടികാട്ടി  .മരുന്നുകൾക്ക് വലിയ കുറവ് നാട്ടിൽ അനുഭവപ്പെടുമ്പോൾ താരത്തിന്റെ പ്രവർത്തിയിൽ ഏറെ പിശക് പറ്റിയെന്ന് പറഞ്ഞ കോടതി ഗംഭീർ ഉത്തരവാദത്വമില്ലാത്ത ഒരാളെ പോലെ പെരുമാറി എന്നും വിമർശനം ഉന്നയിച്ചു .ഡൽഹിയിലും മറ്റു അതിരൂക്ഷ കോവിഡ് വ്യാപന സാഹചര്യം ഇപ്പോൾ തുടരുന്ന ഈ മോശം അവസ്ഥയിൽ ഗംഭീർ എതിരായ ഹൈകോടതി ഏറെ ശ്രദ്ധേയമാണ് .

Previous articleടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ അവർ ജയിക്കും : വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര
Next article” അച്ചടക്കം ” പരിശീലകൻ ദ്രാവിഡിൻ്റെ മെയ്ൻ :ചർച്ചയായി പൃഥ്വി ഷായുടെ വാക്കുകൾ