രോഹിത് ശര്‍മ്മയെ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതിനെ പറ്റി മിശ്രിത അഭിപ്രായങ്ങളാണ് ക്രിക്കറ്റ് ലോകത്ത് നിന്നും എത്തുന്നത്. 2023 ലോകകപ്പ് വരെ ഏകദിന ക്യാപ്റ്റനായി വീരാട് കോഹ്ലി തുടരാന്‍ ആഗ്രഹിക്കുമ്പോഴാണ് ബിസിസിഐയുടെ ഈ തീരുമാനം. ഈ ക്യാപ്റ്റന്‍സി മാറ്റം ഡ്രസിങ്ങ് റൂമില്‍ ഭിന്നത ഉണ്ടാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രാഡ് ഹോഗ് പറഞ്ഞു.
” ബിസിസിഐയുടെ തീരുമാനം ഒരു അനുഗ്രഹമാണ്. അടുത്ത ടൂറിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഇതേച്ചൊല്ലി താരങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാം ” യൂട്യൂബ് ചാനലില്‍ പുറത്തിറക്കിയ വീഡിയോയില്‍ മുന്‍ ഓസ്ട്രേലിയന്‍ താരം പറഞ്ഞു. കോഹ്ലിയും രോഹിത് ശര്‍മ്മയും യാഥാര്‍ഥ്യവുമായി പൊരുത്തപെടണം എന്നാണ് ബ്രാഡ് ഹോഗിന്‍റെ ആഗ്രഹം. ഇത് ഇന്ത്യന്‍ ടീമിനെ മുന്നോട്ട് നയിക്കും എന്നാണ് മുന്‍ താരത്തിന്‍റെ അഭിപ്രായം.
”അടുത്ത അഞ്ച് വര്‍ഷത്തേക്ക് എങ്കിലും ലോക ക്രിക്കറ്റിനെ ഭരിക്കാനുള്ള കഴിവുള്ള ബാറ്റിങ്ങും ബോളിംഗും ഇന്ത്യക്കുണ്ട്. ഇനി ടെസ്റ്റുകളില്‍ മാത്രം ടീമിനെ നയിക്കുന്നതിനെ പറ്റി വീരാട് കോഹ്ലിക്ക് ചിന്തിച്ചാല്‍ മതി. രോഹിത് ശര്‍മ്മകാകട്ടെ വൈറ്റ് ബോള്‍ ക്രിക്കറ്റ് ടീമിനെ നയിക്കുന്ന കാര്യം ആലോചിച്ചാല്‍ മതി. ”
ക്യാപ്റ്റന്‍സി സ്ഥാനം ഒഴിഞ്ഞതിനാല്‍ വീരാട് കോഹ്ലിക്ക് മികച്ച പ്രകടനം ബാറ്റിങ്ങില്‍ കാഴ്ച്ചവയ്ക്കാന്‍ കഴിയുമെന്നാണ് ബ്രാഡ് ഹോഗിന്‍റെ അഭിപ്രായം. ” ഇരുവരുടേയും സമ്മര്‍ദം കുറയ്ക്കാന്‍ ഇതിലൂടെ കഴിയും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൈമോശം വന്ന ബാറ്റിംഗ് ഫോം വീണ്ടെടുക്കാനും വീരാട് കോഹ്ലിക്ക് സാധിക്കും.