പന്തുചുരണ്ടൽ വിവാദം എന്നും ഓസീസ് ക്രിക്കറ്റിനെ അപമാനിക്കും :വീണ്ടും ചർച്ചയായി സ്മിത്തിന്റേയും വാർണറിന്റെയും മോശം പ്രവർത്തി

https prod.static9.net .au media Network Home Streams 2018 03 29 19 53 stevesmith

ലോകക്രിക്കറ്റിൽ എക്കാലത്തും ഏറ്റവും കരുത്തരായ ടീമാണ് ഓസ്ട്രലിയ .എന്നും ശക്തരായ ഒരു കൂട്ടം താരങ്ങളെ നമുക്ക് ഓസീസ് ടീമിൽ കാണാം  . ഏതൊരു  എതിരാളികളും ഭയക്കുന്ന ഓസീസ് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുകളിലൊന്നായിരുന്നു 2018ലെ ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടയിലെ പന്തുചുരണ്ടൽ വിവാദം .ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന് ടീമിലെ പ്രധാന താരങ്ങളായ ഡേവിഡ് വാർണർ, ബാൻക്രോഫ്റ് എന്നിവർക്കും വിലക്ക് ലഭിച്ചതും ക്രിക്കറ്റ് പ്രേമികൾ ഇന്നുവരെ മറന്നിട്ടില്ല .

അതേസമയം നീണ്ട ഇടവേളക്ക് ശേഷം പന്തുചുരണ്ടൽ വിവാദം കൊഴുക്കുന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് വീണ്ടും വലിയ തലവേദന സൃഷ്ഠിക്കുകയാണ് .മുൻപ്  വിലക്ക് കാമറോൺ ബാൻക്രോഫ്റ് നടത്തിയ ഒരു പ്രസ്താവനയാണിപ്പോൾ വീണ്ടും ചർച്ചയാവുന്നത് .ക്രിക്കറ്റ് ഓസ്‌ട്രേലിയ പന്തുചുരണ്ടൽ വിവാദം ഒരിക്കൽ കൂടി അന്വേഷിക്കുവാനാണ് സാധ്യത .അതേസമയം പന്തുചുരണ്ടൽ സംഭവത്തിൽ ബൗളർമാർക്കും ഏറെ അറിവുണ്ടായിരുന്നു എന്ന ബാൻക്രോഫ്റ് വെളിപ്പെടുത്തലിന് പിന്നാലെ ഈ വിവാദം എന്നും ഓസീസ് ടീമിന് നാണക്കേടാണ് എന്ന് തുറന്ന് പറയുകയാണ് അന്നത്തെ ഓസീസ് ബൗളിംഗ് കോച്ചായ ഡേവിഡ് സാക്കർ .

Read Also -  ഹർദിക്കിനൊന്നും പറ്റൂല, രോഹിതിന് ശേഷം ആ 24കാരൻ ഇന്ത്യൻ നായകനാവണം. റെയ്‌ന തുറന്ന് പറയുന്നു.

മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ മാർഷ്, നഥാൻ  ലിയോൺ എന്നിവരാണ് വിവാദമായ  ദക്ഷിണാഫ്രിക്കക്കെതിരായ കേപ്ടൗൺ ടെസ്റ്റിൽ  ഓസ്‌ട്രേലിയൻ ബൗളിംഗ് നിരയിൽ പന്തെറിഞ്ഞത് .അന്നത്തെ ബൗളിംഗ് കോച്ച് കൂടിയായ ഡേവിഡ് സാക്കറിന്റെ വാക്കുകൾ ഇപ്രകാരമാണ് “എല്ലാവർക്കും അറിയുന്നത് പോലെ ഈ വിവാദം ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് വലിയ തിരിച്ചടിയാണ്  പക്ഷേ ഒരു കാര്യം ഉറപ്പാണ്‌ ആരൊക്കെ ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിൽ എനിക്ക് ഒരു അറിവുമില്ല .ഞാൻ ഈ വിവാദത്തിൽ പങ്കാളിയുമല്ല  .ഇത് കുറേ കാലം ഓസീസ് ക്രിക്കറ്റിനെ ബാധിക്കുന്ന പ്രശ്‌നം തന്നെ ” മുൻ ബൗളിംഗ് കോച്ച്  അഭിപ്രായം വിശദമാക്കി .

Scroll to Top