വിജയ് ഹസാരെ ട്രോഫിക്കുള്ള ഉത്തർപ്രദേശ് ടീം റെഡി : നായകനായി ഭുവനേശ്വർ ടീമിൽ നിന്ന് പുറത്തായി സുരേഷ് റെയ്ന

മുൻ ഇന്ത്യൻ താരവും ടീമിലെ സീനിയര്‍ താരവുമായ   സുരേഷ് റെയ്‌നയെ ഒഴിവാക്കി വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിനുള്ള ഉത്തര്‍പ്രദേശ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ പേസർ ഭുവനേശ്വര്‍ കുമാറാണ് ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം  ബാറ്റിംഗ് പ്രകടനമാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കുവാൻ കാരണമെന്നാണ് ലഭിക്കുന്ന സൂചനകൾ .

അതേസമയം  സുരേഷ് റെയ്‌നയെ ഉത്തർപ്രദേശ് ടീമിൽ നിന്നും  ഒഴിവാക്കിയതോടെ താരത്തിന്റെ ക്രിക്കറ്റ് കരിയര്‍  തന്നെ വലിയ ഏറെ  അനിശ്ചിതത്വത്തിലാണ്   താരം ഇപ്പോൾ
ഐപിഎല്ലില്‍ മാത്രമായി കളിക്കേണ്ട  അവസ്ഥയാണ് വന്നിരിക്കുന്നത് .ഇപ്പോൾ  നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് റെയ്‌ന. താരത്തെ ടീമില്‍ നില നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ ഐപിൽ  സീസണിൽ താരം ചില വ്യക്തിപരമായ കാരണങ്ങളാൽ  കളിച്ചിരുന്നില്ല .ഇത് ഏറെ വിവാദമാകുകയും ചെയ്തിരുന്നു .

കരണ്‍ ശര്‍മ, പ്രിയം ഗാര്‍ഗ്, റിങ്കു സിംഗ്, കാര്‍ത്തിക്ക് ത്യാഗി, ശിവം മാവി തുടങ്ങിയ പ്രമുഖ താരങ്ങൾ എല്ലാവരും  ടീമിലുണ്ട്. നേരത്തെ മുഷ്താഖ് അലി ട്രോഫിയില്‍ യുവ താരം പ്രിയം ഗര്‍ഗായിരുന്നു ഉത്തര്‍പ്രദേശിനെ നയിച്ചത്. പരിക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് വരുന്ന ഭുവനേശ്വറിനെ നായകനാക്കുവാൻ സെലക്ഷൻ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു .ഇംഗ്ലണ്ട് എതിരെ വരാനിരിക്കുന്ന വൈറ്റ് ബോൾ പരമ്പരയിൽ  ഇന്ത്യൻ സ്‌ക്വാഡിൽ ഭുവി ഇടം നേടുവാനാണ് സാധ്യതകൾ .

ഉത്തർപ്രദേശ് ടീം സ്‌ക്വാഡ് :Bhuvneshwar Kumar (Captain), Karan Sharma (Vice-captain), Priyam Garg, Almas Shaukat, Upendra Yadav, Aryan Juyal, Karthik Tyagi, Shivam Mavi, Mohsin Khan, Akshdeep Nath, Rinku Singh, Sameer Chaudhary, Madhav Kaushik, Abhishek Goswami, Samarth Singh, Aqib Khan, Shanu Saini, Purnank Tyagi, Yogendra Doyle, Jasmer Dhankar, Munindra Maurya, Shivam Sharma