ഡിവില്ലേഴ്‌സിനെ ദക്ഷിണാഫ്രിക്ക ടീമിന് ഇനിയും ആവശ്യമുണ്ട് : ഉടൻ വിരമിക്കൽ തീരുമാനം പിൻവലിക്കണം – കടുത്ത ആവശ്യവുമായി യൊഹാന്‍ ബ്ലേക്ക്

AB de Villiers

ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയം ഇതിഹാസ താരം ഡിവില്ലേഴ്‌സ്  സൗത്താഫ്രിക്കൻ ദേശിയ ടീമിലേക്ക് തിരികെ വരുമോ എന്ന ചോദ്യമാണ് .അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് മൂന്ന് വര്‍ഷമായെങ്കിലും മുപ്പത്തിയേഴാം വയസിലും ആരാധകരെ അമ്പരപ്പിക്കുന്ന ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുന്ന താരം വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്നാണ് ക്രിക്കറ്റ് പ്രേമികളുടെയെല്ലാം ആവശ്യം .

ഐപിഎല്ലിൽ ബാംഗ്ലൂർ ടീമിന്റെ ബാറ്റിംഗ് കരുത്താണ് ഡിവില്ലേഴ്‌സ് . റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിക്കുന്ന താരം  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 34 പന്തില്‍ 76 റണ്‍സെടുത്ത് വെടിക്കെട്ട് ബാറ്റിംഗ്  കാഴ്‌ചവെച്ചിരുന്നു .മത്സരശേഷം
ഡിവില്ലേഴ്‌സ് തന്റെ തിരിച്ചുവരവിനെ കുറിച്ചും വാചാലനായി സംസാരിച്ചു .
കോച്ച് ബൗച്ചറുടെ തീരുമാനമാകും തന്റെ തിരിച്ചുവരവിൽ പ്രധാനപ്പെട്ടത് എന്ന് പറഞ്ഞ ഡിവില്ലേഴ്‌സ് ഐപിഎല്ലിലെ  ബാറ്റിംഗ് പ്രകടനവും പരിഗണിക്കും എന്ന സൂചന നൽകി .

എന്നാൽ ഇപ്പോൾ ഡിവില്ലേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ദേശീയ ക്രിക്കറ്റ്  ടീമിലേക്ക് മടങ്ങിയെത്തണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സ്‌പ്രിന്‍റര്‍ യൊഹാന്‍ ബ്ലേക്ക്.”ഡിവില്ലിയേഴ്‌സ് വേറൊരു  ബാറ്റിംഗ് ലെവലിലാണ് ഇപ്പോഴും . ദക്ഷിണാഫ്രിക്കയ്‌ക്ക് ഈ താരത്തെ ആവശ്യമുണ്ട് ”  യോഹാൻ ബ്ലേക്ക് ട്വിറ്ററിൽ ഇപ്രകാരം കുറിച്ചിട്ടു .

Read Also -  ചെണ്ടയായി മോഹിത് ശർമ. 4 ഓവറിൽ വഴങ്ങിയത് 73 റൺസ്. സർവകാല റെക്കോർഡ്.

അതേസമയം 2018ലാണ് ഡിവില്ലേഴ്‌സ് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത് .വിവിധ ടി:20 ഫ്രാഞ്ചൈസി ടൂർണമെന്റുകളിൽ പിന്നീട് കളിച്ച താരം തന്റെ ബാറ്റിംഗ് ഫോം ഇപ്പോഴും നിലനിർത്തുന്നുണ്ട് .വരുന്ന
ടി:20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ താരത്തെ ഉൾപ്പെടുത്താനാണ് സൗത്താഫ്രിക്കൻ മുഖ്യ പരിശീലകൻ മാർക്ക് ബൗച്ചർ ഉദ്ദേശിക്കുന്നത് .

Scroll to Top