പാകിസ്ഥാന് ഓപ്പണര്‍ ഫഖര്‍ സമാന്റെ പോരാട്ടം അതിജീവിച്ച് രണ്ടാം ഏകദിനം ദക്ഷിണാഫ്രിക്കൻ ടീം സ്വന്തമാക്കി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 341 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ അവസാന ഓവറില്‍ 17 റണ്‍സിനാണ് കീഴടങ്ങിയത് .
193 നേടിയ ഫഖര്‍ പാകിസ്ഥാന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറിന്റെ ആദ്യ പന്തില്‍ തന്നെ താരം റണ്ണൗട്ടായതോടെ പാകിസ്ഥാന്‍ തോല്‍വി സമ്മതിച്ചു.ഇതോടെ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പമെത്തി .
എന്നാൽ ക്രിക്കറ്റ് ലോകത്തിപ്പോൾ ദക്ഷിണാഫ്രിക്കയുടെ വിജയത്തേക്കാൾ ഏറെ ചർച്ചയാകുന്നത് ഫഖര്‍ സമാൻ പുറത്തായ രീതിയാണ് .49-ാം ഓവര്‍ കഴിയുമ്പോള്‍ 192 റണ്‍സുമായി ഫഖര്‍ ക്രീസിലുണ്ടായിരുന്നു. ലുംഗി എന്‍ങ്കിഡി എറിഞ്ഞ അവസാന ഓവറിന്റെ ആദ്യ പന്ത് നേരിടുന്നതും ഫഖര്‍ തന്നെ.
സെഞ്ച്വറി അടിച്ച താരം ക്രീസിൽ നിൽക്കെ പാകിസ്ഥാൻ ടീം വിജയം സ്വപ്നം കണ്ടു .എന്നാൽ ആദ്യ പന്തിൽ ഏറെ രസകരവും അമ്പരപ്പിക്കുന്ന രീതിയിലും പാക് ഓപ്പണർ റൺ ഔട്ടായി .
അവസാന ഓവറിന്റെ ആദ്യ പന്തിൽ ബൗണ്ടറി ലൈനിലേക്ക് ഷോട്ട് കളിച്ച് 2 റൺസിനായി ശ്രമിച്ച ഫഖര്‍ സമാൻ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ ഡികോക്ക് നടത്തിയ ചതി പ്രയോഗത്തിൽ
പുറത്തായി . ഓടി രണ്ടാം റണ്‍സ് അനായാസം പൂര്‍ത്തിയാക്കുന്നതിനിടെ സ്റ്റംപിനടുത്തേക്ക് ഓടിയെത്തിയ ഡി കോക്ക് ബൗളിംഗ് എന്‍ഡിലേക്ക് കൈ ചൂണ്ടി കാണിച്ചു. ഒരുവേള ഫീൽഡർ പന്ത് ബൗളിംഗ് എന്‍ഡിലേക്കാണ് എറിയുന്നത് എന്ന് ബാറ്റ്സ്മാൻ ഫഖറിനെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഈ സൗത്താഫ്രിക്കൻ കീപ്പറുടെ ഈ തന്ത്രം . ഡി കോക്കിന്റെ തന്ത്രത്തില്‍ വീണ പിന്നോട്ട് നോക്കി പതിയെ ഓടിയ ഫഖറിന് പിഴച്ചു .ലോംഗ് ഓഫില്‍ നിന്നുള്ള എയ്ഡന്‍ മാര്‍ക്രമിന്റെ ത്രോ ബാറ്റിംഗ് എന്‍ഡിലേക്കായിരുന്നു. നേരിട്ട് പന്ത് സ്റ്റംപില്‍ കൊണ്ട് ക്രീസിൽ എത്താതിരുന്ന ഫഖര്‍ 193 റൺസിൽ പുറത്തായി . ക്രിക്കറ്റ് ലോകവും സോഷ്യൽ മീഡിയയും മത്സരത്തിന്റെ ഈ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു .
വീഡിയോ കാണാം :