“എനിക്ക് ക്യാപ്റ്റനാവണം”. ഡല്‍ഹി വിടാനൊരുങ്ങി ശ്രേയസ്സ് അയ്യര്‍

2022 ഐപിഎല്‍ സീസണിനു മുന്നോടിയായി വമ്പന്‍ മാറ്റങ്ങള്‍ക്കാണ് വഴിതുറക്കുന്നത്. ബിസിസിഐ ഔദ്യോഗികമായി താരങ്ങളെ നിലനിര്‍ത്തുന്നതിനെ സംമ്പന്ധിച്ച് ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലാ. എന്നിരുന്നാലും നിര്‍ണായക മാറ്റങ്ങള്‍ ഓരോ ടീമിലുണ്ടാകും. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ യുവ ഇന്ത്യന്‍ താരം ശ്രേയസ്സ് അയ്യര്‍, ടീം വിടുമെന്ന വാര്‍ത്തകളാണ് വരുന്നത്.

ലീഡര്‍ഷിപ്പ് ഏറ്റെടുക്കാന്‍ ഇഷ്ടപ്പെട്ട് പുതിയ ടീമിനു വേണ്ടി കളിക്കാനാണ് ശ്രേയസ്സ് അയ്യറുടെ തീരുമാനം. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായിരുന്ന ശ്രേയസ്സ് അയ്യര്‍ പരിക്ക് കാരണം മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്ന് റിഷഭ് പന്തിനെയാണ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത്. ഈ സീസണില്‍ പ്ലേയോഫിലേക്ക് എത്തുകയും ചെയ്തു. ശ്രേയസ്സ് അയ്യറുടെ ക്യാപ്റ്റന്‍സിയില്‍ പ്ലേയോഫിലേക്ക് രണ്ട് തവണ യോഗ്യത നേടിയിരുന്നു.

ക്യാപ്റ്റനാകാന്‍ ഇഷ്ടപ്പെടുന്ന താരത്തെ നിരവധി ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടട്ടുണ്ട്. പുതിയ ക്യാപ്റ്റന്‍മാരെ തേടുന്ന പഞ്ചാബ് കിംഗ്സും, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും, പുതിയ സീസണിലേക്ക് എത്തുന്ന രണ്ട് ടീമുകളുമാണ് മുന്നില്‍.

മാര്‍ച്ചില്‍ നടന്ന ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടത്തിലാണ് ശ്രേയസ്സ് അയ്യര്‍ക്ക് പരിക്കേറ്റത്. കോവിഡ് കേസുകള്‍ കാരണം ടൂര്‍ണമെന്‍റ് മുടങ്ങിയതോടെ അധികം മത്സരങ്ങള്‍ താരത്തിനു നഷ്ടമായില്ലാ. ടീമിലേക്ക് മടങ്ങിയെത്തിയട്ടും റിഷഭ് പന്തിനെ തന്നെ ക്യാപ്റ്റന്‍സി ജോലികള്‍ ഏല്‍പ്പിക്കുകയായിരുന്നു.

Previous articleഹര്‍ദ്ദിക്ക് പാണ്ട്യയെ മുംബൈ ഇന്ത്യന്‍സ് പുറത്താക്കുന്നു. കാരണം ഇത്
Next articleഇന്ത്യൻ താരങ്ങൾ തോൽക്കാനുള്ള കാരണം അതാണ്‌ :അവർക്ക് ഇത് അറിയില്ലെന്ന് ഹെയ്ഡൻ