ഇംഗ്ലണ്ട് – ഇന്ത്യ ടെസറ്റ് മത്സരത്തില്‍ രണ്ടാം ദിനത്തില്‍ മഴ കാരണം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലാണ്. ഇംഗ്ലണ്ടിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 183 റണ്‍സിനു 58 റണ്‍സ് കുറവാണ് ഇന്ത്യക്കുള്ളത്. 57 റണ്‍സുമായി കെല്‍ രാഹുലും 7 റണ്‍സെടുത്ത റിഷഭ് പന്തുമാണ് ക്രീസില്‍
നേരത്തെ ആദ്യ ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്ത ഇന്ത്യക്ക് രണ്ടാം ദിനത്തില്‍ ആദ്യ സെക്ഷന്‍ മികച്ചതായിരുന്നു. ഒരു വിക്കറ്റു നഷ്ടത്തിൽ 97 റൺസ് എന്ന സ്കോറിലാണു ലഞ്ചിനു പിരിഞ്ഞത്. ലഞ്ചിനു തൊട്ടുമുൻപുള്ള ഓവറിൽ രോഹിത് ശർമ (36) പുറത്തായതു മാത്രമായിരുന്നു ഇന്ത്യയ്ക്ക് ആദ്യ സെഷനിൽ നിരാശയായത്.
എന്നാൽ രണ്ടാം സെഷനിൽ അടുത്തടുത്ത പന്തുകളിൽ പുജാര (16 പന്തിൽ 4), ക്യാപ്റ്റൻ വിരാട് കോലി (0) എന്നിവരെ മടക്കിയ ജയിംസ് ആൻഡേഴ്സൻ ഇംഗ്ലണ്ടിനെ മത്സരത്തിൽ തിരികെ എത്തിച്ചു. 5 റണ്‍ നേടിയ രഹാനെ റണ്ണൗട്ടായതോടെ ഇന്ത്യ തകര്‍ച്ചയിലേക്ക് വീണു.
മഴക്ക് ശേഷം കളി രണ്ട് തവണ പുനരാരംഭിച്ചെങ്കിലും വീണ്ടും വീണ്ടും മഴ തടസ്സമായി നിന്നു. ഗ്രൗണ്ടിലെ വെളിച്ചകുറവും ഇന്നതെ ദിവസത്തെ കളി നിര്‍ത്താന്‍ കാരണമായി