സീനിയര്‍ ടീമിന്‍റെ പരിശീലകനായി എത്തുമോ ? ദ്രാവിഡ് മനസ്സ് തുറക്കുന്നു.

ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീം കോച്ചായി രാഹുല്‍ ദ്രാവിഡിനെ തിരഞ്ഞെടുത്തത് വളരെ പ്രതീക്ഷകളോടെയാണ് ആരാധകര്‍ നോക്കി കണ്ടത്. അണ്ടര്‍ – 19 ലോകകപ്പ് ജേതക്കളായ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായും, ദേശിയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറുമായ രാഹുല്‍ ദ്രാവിഡിനു ഈ ടീമിനെ വച്ച് അത്ഭുതങ്ങള്‍ കാണിക്കാനാകുമെന്നായിരുന്നു പ്രതീക്ഷ.

ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ടി20 യില്‍ കോവിഡ് വൈറസ് കാരണം ടി20 പരമ്പര ഇന്ത്യക്ക് നഷ്ടമായി. സീനിയര്‍ ടീം കോച്ചായി ആരംഭിക്കാനുള്ള ആദ്യ ചവിട്ടുപടിയാണ് എന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. ഇപ്പോഴിതാ തന്‍റെ ഭാവിയെക്കുറിച്ച് വ്യക്തമാക്കുകയാണ് രാഹുല്‍ ദ്രാവിഡ്‌.

ഫുള്‍ ടൈം കോച്ചാവുന്നതിനെക്കുറിച്ച്‌ താന്‍ ചിന്തിച്ചിട്ടില്ലെന്ന് പറഞ്ഞ രാഹുല്‍ ദ്രാവിഡ് ഫുള്‍ ടൈം കോച്ചാവുന്നതില്‍ ഒട്ടേറെ വെല്ലുവിളികളുണ്ടെന്ന് വ്യക്തമാക്കി. അതിനാല്‍ ഇപ്പോള്‍ അതിനെക്കുറിച്ച്‌ കൂടുതല്‍ ചിന്തിക്കുന്നില്ലെന്നും എന്നാല്‍ താന്‍ ഈ അനുഭവം വളരെ അധികം ആസ്വദിച്ചുവെന്നും രാഹുല്‍ ദ്രാവിഡ് വിശിദീകരിച്ചു.

നിലവില്‍ ഇന്ത്യന്‍ ടീമിന്‍റെ പരിശീലകന്‍ രവി ശാസ്ത്രിയാണ്. ടി20 ലോകകപ്പ് വരെയാണ് നിലവില്‍ ശാസ്ത്രിയുടെ കാലവധി. ഇന്ത്യന്‍ പരിശീലകനാവാനുള്ള പ്രായപരിധി 60 ആണ്. രവി ശാസ്ത്രിയുടെ പ്രായം 59 ആയതിനാല്‍ ഇനിയും പരിശീലക പദിവിയിലേക്ക് എത്തുമോ എന്ന കാര്യം വ്യക്തമായിട്ടില്ലാ.

Previous articleപരമ്പര നഷ്ടപ്പെട്ട് ഇന്ത്യൻ ടീം :ഇനി നാണക്കേടിന്റെ റെക്കോർഡുകൾ മാത്രം സ്വന്തം
Next articleതോൽവിക്ക് പിന്നാലെ വീണ്ടും തിരിച്ചടി :രണ്ട് താരങ്ങൾക്ക് കോവിഡ്