പാക്കിസ്ഥാനെതിരെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലാ. അതുകൊണ്ടാണ് ഞങ്ങള്‍ക്കെതിരെ കളിക്കാനാഗ്രഹിക്കാത്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനു ശേഷമാണ് എല്ലാവരും കാത്തിരിക്കുന്ന ഐസിസി ടി20 ലോകകപ്പ്. ടൂര്‍ണമെന്‍റിലെ ഗ്ലാമര്‍ പോരാട്ടങ്ങളില്‍ ഒന്നായ ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം നടക്കുന്നത് ഒക്ടോബര്‍ 24 നാണ്. മത്സരത്തില്‍ ആരു വിജയിക്കും എന്ന് വാക്പോരുകള്‍ സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പറ്റി കമന്‍റുമായി എത്തിയിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്.

ഇന്ത്യന്‍ ടീം പാകിസ്താനുമായി പരമ്പര കളിക്കാത്തതിന് കാരണം ഇന്ത്യക്ക് പാകിസ്താന്റെ അത്ര കരുത്തില്ലാത്തതിനാലും ഭയമായതിനാലുമാണെന്നാണ് റസാഖ് അഭിപ്രായപ്പെട്ടത്. പാകിസ്ഥാന്റെ പേസ് നിരയ്ക്കോ ഓൾറൗണ്ടർ നിരയ്ക്കോ വെല്ലുവിളിയുയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ലയെന്നും എല്ലായ്പ്പോഴും മികച്ച താരങ്ങൾ ഉണ്ടായിരുന്നത് പാകിസ്ഥാനാണെന്നും റസാഖ് പറഞ്ഞു.

” പാകിസ്ഥാനൊപ്പം പിടിച്ചുനിൽക്കാൻ ഇന്ത്യയ്ക്കാകുമെന്ന് ഞാൻ കരുതുന്നില്ല. പാകിസ്ഥാനുണ്ടായിരുന്ന കഴിവ് പൂർണമായും വ്യത്യസ്തമാണ്. പാകിസ്ഥാനും ഇന്ത്യയും തമ്മിൽ മത്സരങ്ങളില്ലാത്തത് ക്രിക്കറ്റിന് നല്ലതാണെന്ന് തോന്നുന്നില്ല. അത്യന്തം ആവേശം നിറഞ്ഞ മത്സരങ്ങൾ നമുക്കുണ്ടായേനെ. വളരെയധികം സമ്മർദ്ദത്തെ ഉൾക്കൊള്ളാനുള്ള അവസരവും ഇന്ത്യ – പാക് മത്സരങ്ങൾ കളിക്കാർക്ക് നൽകിയേനെ. ആ മത്സരങ്ങൾ തുടർന്നിരുന്നുവെങ്കിൽ പാകിസ്ഥാന്റെ യഥാർത്ഥ കഴിവ് ക്രിക്കറ്റ് ലോകം മനസ്സിലാക്കുമായിരുരുന്നു. ” അബ്‌ദുൽ റസാഖ് പറഞ്ഞു

” ഇന്ത്യ ഭേദപ്പെട്ട ടീമാണ്. അത്രമാത്രമെ ഇപ്പോള്‍ ഞാന്‍ പറയൂ.അവര്‍ക്കൊപ്പം മികച്ച ചില താരങ്ങളുമുണ്ട്. എന്നാല്‍ പ്രതിഭ പരിശോധിച്ചാല്‍ ഞങ്ങള്‍ക്ക് ഇമ്രാന്‍ ഖാനുണ്ടായിരുന്നു. ഇന്ത്യക്കുണ്ടായിരുന്നത് കപില്‍ ദേവാണ്. എന്നാല്‍ രണ്ടുപേരെയും താരതമ്യം ചെയ്താല്‍ ഇമ്രാന്‍ എത്രത്തോളം മികച്ചതാണെന്ന് മനസിലാവും. പിന്നീട് ഞങ്ങള്‍ക്ക് വസിം അക്രം ഉണ്ടായിരുന്നു. അത്രത്തോളം പ്രതിഭയുള്ള താരം ഇന്ത്യന്‍ ടീമിലുണ്ടായിട്ടില്ല ”

” നമുക്ക് ജാവേദ് മിയാൻദാദുണ്ടായിരുന്നു അവർക്ക് സുനിൽ ഗാവസ്‌കറും, അവിടെയൊരു താരതമ്യമില്ല. നമുക്ക് ഇൻസമാമും യൂസഫും അഫ്രീദിയും ഉണ്ടായിരുന്നപ്പോൾ അവർക്ക് ദ്രാവിഡും സെവാഗുമുണ്ടായിരുന്നു. എന്നാൽ മൊത്തത്തിൽ നോക്കിയാൽ പാകിസ്ഥാനാണ് എപ്പോഴും മികച്ച കളിക്കാരെ വളർത്തിയെടുത്തിട്ടുള്ളത്. ഇതെല്ലാം വലിയ കാരണങ്ങളാണ് അതുകൊണ്ടാണു ഇന്ത്യ നമുക്കെതിരെ കളിക്കാൻ തയ്യാറാകാത്തത്. ” അബ്‌ദുൽ റസാഖ് കൂട്ടിച്ചേർത്തു.

Previous articleഇംഗ്ലണ്ടിനു വന്‍ തിരിച്ചടി. സാം കറന്‍ ടി20 ലോകകപ്പിനു ഇല്ലാ.
Next articleജീവന്‍ മരണ പോരാട്ടത്തില്‍ സഞ്ചു സാംസണ്‍ നിരാശപ്പെടുത്തി. ഒറ്റ അക്ക സ്കോറില്‍ പുറത്ത്.